ന്യൂസ് അപ്ഡേറ്റ്സ്

പിണറായിയുടെ തലയ്ക്ക് ഒരുകോടി വാഗ്ദാനം ചെയ്ത ആര്‍എസ്എസ് നേതാവിനെ അറസ്റ്റ് ചെയ്യണമെന്ന് ചെന്നിത്തല

അക്രമങ്ങള്‍ അഴിച്ചുവിടുകയും ആയുധങ്ങളുടെ ഭാഷയില്‍ സംസാരിക്കുകയും ചെയ്യുന്ന സംഘപരിവാര്‍ രീതി അവസാനിപ്പിച്ചേ തീരൂവെന്നും ചെന്നിത്തല

കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ തലയെടുക്കുന്നവര്‍ക്ക് ഒരുകോടി രൂപ പ്രതിഫലം നല്‍കുമെന്ന് പ്രസംഗിച്ച ആര്‍എസ്എസ് നേതാവ് ചന്ദ്രാവതിനെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ഉടന്‍ ഇതിന് തയ്യാറകണമെന്നും അദ്ദേഹം പറഞ്ഞു.

ആര്‍എസ്എസ് ഫാസിസ്റ്റുകളുടെ കൊലവിളി അങ്ങേയറ്റം അപലപനീയമാണ്. അക്രമങ്ങള്‍ അഴിച്ചുവിടുകയും ആയുധങ്ങളുടെ ഭാഷയില്‍ സംസാരിക്കുകയും ചെയ്യുന്ന സംഘപരിവാര്‍ രീതി അവസാനിപ്പിച്ചേ തീരൂവെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു. സ്ഥലം എംപിയുടെയും എംഎല്‍എയുടെയും സാന്നിധ്യത്തില്‍ നടത്തിയ കൊലവിളിയെ കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍