UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മോദിയുടെ വിദ്യാഭ്യാസ യോഗ്യത ചോദ്യം ചെയ്ത കെജ്രിവാളിന് അറസ്റ്റ് വാറണ്ട്

നരേന്ദ്ര മോദി 12ാം ക്ലാസ് വരെ മാത്രമേ പഠിച്ചിട്ടുള്ളൂവെന്നും ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നുമായിരുന്നു കെജ്രിവാളിന്റെ ട്വീറ്റ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസ യോഗ്യത ചോദ്യം ചെയ്ത ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് അസം കോടതി വാറണ്ട് അയച്ചു. പ്രധാനമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തിയെന്ന് കാണിച്ച് അസമിലെ ബിജെപി നേതാവ് നല്‍കിയ ഹര്‍ജിയിലാണ് നടപടി.

കേസില്‍ ജനുവരി 30ന് ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടും കെജ്രിവാള്‍ ഹാജരാകാതിരുന്നതും കോടതി ചൂണ്ടിക്കാട്ടി. 10,000 രൂപ കോടതിയില്‍ കെട്ടിവയ്ക്കണമെന്നും കോടതി ഉത്തരവിട്ടുണ്ട്. ഈമാസം 23ന് ദില്ലി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ദില്ലി മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ കോടതിയില്‍ ഹാജരാകാന്‍ കൂടുതല്‍ സമയം കെജ്രിവാള്‍ അഭിഭാഷകന്‍ മുഖേന ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ അപേക്ഷ കോടതി തള്ളി.

അടുത്തമാസം എട്ടിനാണ് കേസ് വീണ്ടും പരിഗണിക്കുക. നരേന്ദ്ര മോദി 12ാം ക്ലാസ് വരെ മാത്രമേ പഠിച്ചിട്ടുള്ളൂവെന്നും ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നുമായിരുന്നു കെജ്രിവാളിന്റെ ട്വീറ്റ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍