വായന/സംസ്കാരം

വാന്‍ഗോഗിന്റെ നിറം മാറുന്ന സൂര്യകാന്തിപ്പൂക്കള്‍

Print Friendly, PDF & Email

19ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന വാന്‍ഗോഗ് മൂന്നോളം തരത്തിലുള്ള സിന്തെറ്റിക് പെയ്ന്റുകള്‍ ഉപയോഗിച്ചിരുന്നതായും ഇതിന്‍ രണ്ട് മഞ്ഞ നിറങ്ങള്‍ സൂര്യകാന്തി ചിത്രങ്ങളില്‍ നിന്നും വേര്‍തിരിച്ചറിയാന്‍ സാധിക്കുന്നുണ്ടെന്നും ഗവേഷകര്‍ പറയുന്നു.

A A A

Print Friendly, PDF & Email

വിസ്മയങ്ങള്‍ ഒളിപ്പിച്ച് വച്ച് ലോക പ്രശസ്ത ചിത്രകാരന്‍ വിന്‍സെന്റ് വാന്‍ഗോഗിന്റെ സൂര്യകാന്തി ചിത്രം. 1889 ല്‍ തയ്യാറാക്കിയ മഞ്ഞ സൂര്യകാന്തി പൂക്കളുടെ ചിത്രമാണ് നുൂറ്റാണ്ടുകള്‍ക്കിപ്പുറവും ശ്രദ്ധേയമാവുന്നത്. രണ്ട് മഞ്ഞ നിറങ്ങള്‍ ഉപയോഗിച്ച് വരച്ച ചിത്രം പ്രത്യേക തരം പ്രകാശങ്ങളില്‍ ഒലീവ് ബ്രൗണ്‍ നിറം കൈവരിക്കുന്നതായാണ് ഗവേഷകരുടെ കണ്ടെത്തല്‍. ആംസ്റ്റര്‍ഡാമിലെ വാന്‍ ഗോഗ് മ്യൂസിയത്തിലുള്ള ഈ ചിത്രം ഏത് നിറത്തില്‍ പ്രദര്‍ശിപ്പിക്കണമെന്ന് തീരുമാനിക്കാനാവാത്ത അവസ്ഥയിലാണ് ഇപ്പോള്‍ മ്യൂസിയം അധികൃതര്‍.

മൈക്രോസ്‌കോപിക്ക് എക്‌സ്‌റേ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ചിത്രത്തിന്‍റെ പ്രത്യേകത കണ്ടെത്തിയത്. പെയ്ന്റിങ്ങുകളെ സ്പര്‍ശിക്കാതെ വരയ്ക്കാന്‍ ഉപയോഗിച്ചിരിക്കുന്ന വസ്ഥുക്കളെ തിരിച്ചറിയുന്ന രീതിയാണ് ഇത്. 2006ലാണ് ഈ രീതി ഉപയോഗപ്പെടുത്തി വാന്‍ഗോഗ് മ്യൂസിയത്തിലെ ചിത്രങ്ങള്‍ പഠന വിധേയമാക്കാന്‍ ആരംഭിച്ചത്.

19ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന വാന്‍ഗോഗ് മൂന്നോളം തരത്തിലുള്ള സിന്തെറ്റിക് പെയ്ന്റുകള്‍ ഉപയോഗിച്ചിരുന്നതായും ഇതിന്‍ രണ്ട് മഞ്ഞ നിറങ്ങള്‍ സൂര്യകാന്തി ചിത്രങ്ങളില്‍ നിന്നും വേര്‍തിരിച്ചറിയാന്‍ സാധിക്കുന്നുണ്ടെന്നും ഗവേഷകര്‍ പറയുന്നു. വാന്‍ഗോഗ് തന്‍റെ ചില ചിത്രങ്ങള്‍ക്ക് ഉപയോഗിച്ച ചുവന്ന വര്‍ണങ്ങള്‍ വെളുപ്പ് നിറമായി മാറുന്ന പ്രവണതകാണിച്ചിരുന്നതായി ഗവേഷകര്‍ 2013ല്‍ കണ്ടെത്തിയിരുന്നു.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍