വായന/സംസ്കാരം

goMAD ഫെസ്റ്റിവല്‍; വരൂ, ആസ്വദിക്കൂ, സംഗീതത്തിന്റെയും നൃത്തത്തിന്റെയും രണ്ടു ദിനങ്ങള്‍

ജനുവരി 27, 28 തീയതികളില്‍ ഊട്ടിയിലെ ഫെന്‍ഹില്‍സ് റോയല്‍ പാലസ്‌ ആണ്‌ goMAD ഫെസ്റ്റിവലിന് വേദിയാകുന്നത്

ദൈനംദിന ജീവിതത്തിന്റെ വിരസമാര്‍ന്ന അന്തരീക്ഷത്തില്‍ നിന്നും ഒരു മാറ്റം വേണ്ടേ! സംഗീതത്തിന്റെ വ്യത്യസ്തഭാവരസങ്ങള്‍  നിറഞ്ഞ നിമിഷങ്ങളിലേക്ക് അലിഞ്ഞു ചേരേണ്ടേ! വരൂ, അതിനായി നിങ്ങളെ ക്ഷണിക്കുകയാണ്…

കലയും സംഗീതവും സംസ്‌കാരങ്ങളും ഒത്തിണങ്ങുന്ന ‘goMAD’ ഫെസ്റ്റിവലിന് ഇനി നാളുകള്‍ മാത്രം. ഊട്ടിയിലെ ഫേണ്‍ഹില്‍സ്‌ റോയല്‍ പാലസാണ് ലോകോത്തര നിലവാരമുള്ള ഫെസ്റ്റിവലിന് വേദിയൊരുക്കുന്നത്.

ജനുവരി 26, 27 തീയതികളിലായി 48 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന വിവിധ കലാരൂപങ്ങളുടെ ഒരു സംഗമമാണ് goMAD ഫെസ്റ്റിവല്‍. രാജ്യത്തിലെ മാത്രമല്ല, ലോകത്തിലെ തന്നെ വിവിധ കലാകാരന്മാര്‍ വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ഈ മേളയിലേക്ക് ഒഴുകിയെത്താറുണ്ട്. വിവിധ സംഗീത രൂപങ്ങളായ പോപ്പ്, ജാസ്, ഫോക്ക് തുടങ്ങിയവയുടെ അപൂര്‍വ സുന്ദര ഇഴചേരലുകളും വൈവിധ്യമാര്‍ന്ന നൃത്ത രൂപങ്ങളും പ്രദര്‍ശിപ്പിക്കപ്പെടും.

കലകളുടെയും കലാരൂപങ്ങളുടെയും പുതിയ അവസ്ഥാന്തരങ്ങളെയും രൂപ മാറ്റങ്ങളെയും കണ്ടെത്തി ജനങ്ങളെ പരിചയപ്പെടുത്തുന്നു എന്നത് മറ്റു ഫെസ്റ്റിവലുകളില്‍ നിന്നും goMAD നെ വേറിട്ടു നിര്‍ത്തുന്നു. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുമുള്ള മികവുറ്റ കലാകാരന്മാരുടെ സാന്നിധ്യം കൊണ്ട് കഴിഞ്ഞ രണ്ടു തവണയും ഫെസ്റ്റിവല്‍ ലോകശ്രദ്ധ നേടിയിരുന്നു. പുതു തലമുറ കലാകാരന്മാരുടെ പങ്കാളിത്തമായിരിക്കും ഇത്തവണ മേളയുടെ സവിശേഷത.

സംഗീത നൃത്ത ആഘോഷങ്ങള്‍ക്ക് പുറമെ പലതരം ശില്പശാലകളും ഭക്ഷണ വിഭവങ്ങളും നാടന്‍ ശൈലിയിലുള്ള കച്ചവട കേന്ദ്രങ്ങളും മേളയുടെ മറ്റൊരാകര്‍ഷണമാണ്.പ്രകൃതിയുടെ സ്വാഭാവിക സൗന്ദര്യവും വന്യതയും നിലനിര്‍ത്തുന്ന വേദികളും ,പച്ചപ്പിനിടയിലെ ക്യാംപിങ്ങ് സൗകര്യങ്ങളും ഗോമാഡ് ഫെസ്റ്റിവലിനെ വേറിട്ടതാക്കുന്നു.

Tickets out now on Bookmyshow and gomadfestival.com

 

Single Day Pass-Promo

http://imojo.in/4wotl8

Early Bird – Full Festival Pass-Promo

http://imojo.in/1i1iz4

Early Bird – Campout Package (2 person)-Promo

http://imojo.in/9hlw5u

Early Bird – Family Campout Package (4 persons)-Promo

http://imojo.in/1j8e71

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍