അഴിമുഖം പ്രതിനിധി
കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെറ്റ്ലി നല്കിയ മാന നഷ്ടക്കേസില്‍ ആംആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിനും മറ്റു അഞ്ച് എഎപി നേതാക്കള്‍ക്കും ജാമ്യം അനുവദിച്ചു.
അരവിന്ദ് കെജ്രിവാളും കേസില്‍ പ്രതികളായ കുമാര്‍ വിശ്വാസ്, അശുതോഷ്, സഞ്ജയ് സിംഗ്, രാഘവ് ഛദ്ദ, ദീപക് ബാജ്പേയി എന്നിവര്‍ ഡല്‍ഹിയിലെ പട്യാല ഹൗസ് കോടതിയില്‍ ഹാജരായാണ് ജാമ്യം എടുത്തത്. 20,000 രൂപയുടെ ജാമ്യത്തിലാണ് കോടതി ഇവരെ വിട്ടയച്ചത്.
അരുണ്‍ ജെറ്റ്ലിയും കോടതിയില്‍ ഹാജരായിരുന്നു. എഎപിയുടേയും ബിജെപിയുടേയും പ്രവര്‍ത്തകര്‍ കോടതിയില്‍ തടിച്ചു കൂടിയിരുന്നു. രമേശ് ബിധുരി, ഒപി ശര്‍മ്മ, വിജേന്ദര്‍ ഗുപ്ത എന്നിവരും ജെറ്റ്ലിക്ക് ഒപ്പമുണ്ടായിരുന്നു.
ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനിലെ അഴിമതിയുമായി ബന്ധപ്പെട്ട് കെജ്രിവാള് ഉന്നയിച്ച ആരോപണങ്ങളെ തുടര്‍ന്നാണ് ജെറ്റ്ലി മാനനഷ്ടകേസ് രജിസ്റ്റര്‍ ചെയ്തത്.
മാനനഷ്ടക്കേസ്: കെജ്രിവാളിനും എഎപി നേതാക്കള്‍ക്കും ജാമ്യം
Next Story