TopTop
Begin typing your search above and press return to search.

കപില്‍ മിശ്രയുടേത് പ്രതിപക്ഷ പാര്‍ട്ടികള്‍ പോലും വിശ്വസിക്കാത്ത പച്ചക്കള്ളം: കെജ്രിവാള്‍

കപില്‍ മിശ്രയുടേത് പ്രതിപക്ഷ പാര്‍ട്ടികള്‍ പോലും വിശ്വസിക്കാത്ത പച്ചക്കള്ളം: കെജ്രിവാള്‍

മുന്‍ മന്ത്രി കപില്‍ മിശ്രയുടെ ആരോപണങ്ങള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ പോലും വിശ്വസിക്കാത്ത പച്ചക്കള്ളമാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ആരോപണത്തില്‍ അണു മണിത്തൂക്കം സത്യമുണ്ടായിരുന്നെങ്കില്‍ താനിപ്പോള്‍ ജയിലില്‍ കിടക്കുമായിരുന്നെന്നും അദ്ദേഹം പറയുന്നു.

കപില്‍ മിശ്ര കെജ്രിവാളിനെതിരെ അഴിമതി ആരോപണം ഉന്നയിച്ച് ഏറെ നാളിന് ശേഷമാണ് അദ്ദേഹം ഈ വിഷയത്തില്‍ പ്രതികരിക്കുന്നത്. കഴിഞ്ഞ കുറച്ചു നാളുകളായുള്ള ഇത്തരം കുപ്രചരണങ്ങള്‍ ആംആദ്മി പാര്‍ട്ടി ശക്തമാണെന്നതിന് തെളിവാണെന്നും കെജ്രിവാള്‍ പറയുന്നു. സ്വന്തം പാര്‍ട്ടിയില്‍പ്പെട്ട ആളുകള്‍ ഇങ്ങനെ ചതിക്കുന്നത് വിഷമിപ്പിക്കുന്നതാണെന്നും കെജ്രിവാള്‍ പറഞ്ഞു.

കെജ്രിവാളും ആംആദ്മി പാര്‍ട്ടിയും കള്ളപ്പണം വെളുപ്പിക്കുകയാണെന്നും ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയ്ന്‍ കെജ്രിവാളിന് രണ്ട് കോടി രൂപ കോഴപ്പണം നല്‍കുന്നത് കണ്ടെന്നുമാണ് കപില്‍ മിശ്ര സിബിഐയ്ക്കും അഴിമതി വിരുദ്ധ വിഭാഗത്തിനും പരാതി നല്‍കിയത്.


Next Story

Related Stories