TopTop
Begin typing your search above and press return to search.

കലക്ടറേറ്റ് ഉപരോധം: യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ക്കൊപ്പം അസ്‌ലമിന്റെ ഉമ്മയും അറസ്റ്റില്‍

കലക്ടറേറ്റ് ഉപരോധം: യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ക്കൊപ്പം അസ്‌ലമിന്റെ ഉമ്മയും അറസ്റ്റില്‍

നാദാപുരത്ത് കൊല്ലപ്പെട്ട യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ അസ്‌ലമിന്റെ കുടുംബത്തിന് നഷ്ടപരിഹാരം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് യൂത്ത്‌ലീഗ് നടത്തിയ കലക്ടറേറ്റ് ഉപരോധം സംഘര്‍ഷാവസ്ഥയില്‍ കലാശിച്ചു. ഉപരോധത്തില്‍ പങ്കെടുത്ത യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്കൊപ്പം അസ്‌ലമിന്റെ ഉമ്മ സുബൈദയെയും പോലീസ് അറസ്റ്റ് ചെയ്തു.

അസ്‌ലമിന്റെ കുടുംബത്തിനുള്ള നഷ്ടപരിഹാരം ലഭിക്കാന്‍ വൈകുന്നതില്‍ കലക്ടര്‍ക്ക് നിവേദനം സമര്‍പ്പിക്കാന്‍ എത്തിയതായിരുന്നു അസ്‌ലമിന്റെ ഉമ്മ. നേരത്തെ സന്ദര്‍ശനാനുമതി നല്‍കിയിരുന്നെങ്കിലും പിന്നീട് കലക്ടര്‍ സന്ദര്‍ശനം നിഷേധിച്ചു. ഇതേ തുടര്‍ന്ന് സുബൈദയ്‌ക്കൊപ്പമുണ്ടായിരുന്ന യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കലക്ടറേറ്റ് ഉപരോധിക്കുകയായിരുന്നു.

ഉപരോധത്തില്‍ പങ്കെടുത്ത പി കെ ഫിറോസ്, നജീബ് കാന്തപുരം, സി കെ സുബൈര്‍, കെ കെ നവാസ്, ആശിഖ് ചെലവൂര്‍, പി ജി മുഹമ്മദ്, സാജിദ് നടുവല്ലൂര്‍, വി വി മുഹമ്മദലി തുടങ്ങിയ നേതാക്കളാണ് അസ്‌ലമിന്റെ ഉമ്മയ്‌ക്കൊപ്പം അറസ്റ്റിലായത്. അറസ്റ്റില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ നടക്കാവ് പോലീസ് ഉപരോധിക്കുകയാണ്.

അറസ്റ്റ് ചെയ്തവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടാണ് ഉപരോധം. ഇതിനിടെ സമരക്കാര്‍ക്ക് നേരെ പോലീസ് ലാത്തി വീശിയതോടെയാണ് സ്ഥലത്ത് സംഘര്‍ഷാവസ്ഥ രൂപപ്പെട്ടത്.


Next Story

Related Stories