ന്യൂസ് അപ്ഡേറ്റ്സ്

മൃതദേഹം സൈക്കിളില്‍ കൊണ്ടുപോയ സംഭവം; അന്വേഷണ സംഘം പാലം തകര്‍ന്ന് നദിയില്‍ വീണു

Print Friendly, PDF & Email

ആസാം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവലിന്റെ മണ്ഡലത്തിലാണ് സംഭവം

A A A

Print Friendly, PDF & Email

ആസാമില്‍ സഹോദരന്റെ മൃതദേഹവുമായി യുവാവിന് എട്ട് കിലോമീറ്ററിലേറെ യാത്ര ചെയ്യേണ്ടി വന്ന സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ എത്തിയ സംഘം മുളപ്പാലം തകര്‍ന്ന് നദിയില്‍ വീണു. മജുലി ജില്ല ഭരണകൂടം നിയോഗിച്ച അന്വേഷണ സംഘത്തിനാണ് നദിയില്‍ വീണ് പരിക്കേറ്റത്.

തിങ്കളാഴ്ചയാണ് തന്റെ ഇളയ സഹോദരന്റെ മൃതദേഹം സൈക്കിളില്‍ കെട്ടിവച്ച് യുവാവ് സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും ഗ്രാമത്തിലെത്തിച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ജില്ലാ ഭരണകൂടം അന്വേണസംഘത്തെ നിയോഗിച്ചിരുന്നു. രണ്ട് കാര്യങ്ങളാണ് തങ്ങള്‍ അന്വേിഷിക്കുന്നതെന്ന് പുതുതായി രൂപീകരിക്കപ്പെട്ട ഈ ജില്ലയുടെ ഡെപ്യൂട്ടി കമ്മിഷണര്‍ പല്ലവ് ഗോപാല്‍ ഝാ അറിയിച്ചു. മരിച്ച കുട്ടിയുടെ ബന്ധുക്കള്‍ 108 ആംബുലന്‍സ് വിളിച്ചോയെന്നും മൃതദേഹം സൈക്കിളില്‍ കെട്ടിവയ്ക്കുന്നത് ആശുപത്രി ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടോയെന്നുമാണ് അന്വേഷിക്കുക.

കുട്ടിയുടെ ഗ്രാമത്തിലേക്കുള്ള മുളപ്പാലം അമിത ഭാരം കയറിയത് മൂലമാണ് തകര്‍ന്ന് വീണത്. നാല് സര്‍ക്കാര്‍ ജീവനക്കാര്‍ ഇതേ തുടര്‍ന്ന് ലൂയിത് നദിയില്‍ വീണു. ഹെല്‍ത്ത് സര്‍വീസ് അഡീഷണല്‍ ഡയറക്ടര്‍ തങ്കേശ്വര്‍ ദാസ്, മജുലി ജില്ലാ അഡീഷണല്‍ ഡെപ്യൂട്ടി കമ്മിഷണര്‍ നരേന്‍ ദാസ് എന്നിവരുള്‍പ്പെടെയുള്ള നാലംഗ സംഘമാണ് അപകടത്തില്‍പ്പെട്ടത്. സംഘത്തിന് നേതൃത്വം നല്‍കിയ ഹെല്‍ത്ത് സര്‍വീസ് ഡയറക്ടര്‍ രതിന്‍ ഭുയന്‍ നദിയില്‍ വീഴാതെ കഷ്ടിച്ച് രക്ഷപ്പെട്ടു.

തിങ്കളാഴ്ച അനുജന്റെ മൃതദേഹവുമായി യുവാവ് എട്ട് കിലോമീറ്ററോളം സൈക്കിളില്‍ യാത്ര ചെയ്തത് വന്‍തോതില്‍ ചര്‍ച്ചയായിരുന്നു. ആസാം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവലിന്റെ മണ്ഡലത്തിലാണ് സംഭവമെന്നത് ചര്‍ച്ചകളെ ഗൗരവമാക്കി. ബ്രഹ്മപുത്രയുടെ ഉപനദിയായ ലൂയിത് മറികടന്ന് വേണം ഗുരാമുറിലെ ആശുപത്രിയില്‍ നിന്നും ഇവരുടെ ഗ്രാമത്തിലെത്താന്‍. ഇതിനായുള്ള മുളപ്പാലമാണ് അന്വേഷണ സംഘം സഞ്ചരിക്കുമ്പോള്‍ തകര്‍ന്നുവീണത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ മുഖ്യമന്ത്രിയുടെ കര്‍ശന നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് അന്വേഷണസംഘം ഇവിടേക്ക് തിരിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍