TopTop
Begin typing your search above and press return to search.

നിയമസഭ തെരഞ്ഞെടുപ്പ്; ഇന്ന് പ്രഖ്യാപനമുണ്ടായേക്കും

നിയമസഭ തെരഞ്ഞെടുപ്പ്; ഇന്ന് പ്രഖ്യാപനമുണ്ടായേക്കും

അഴിമുഖം പ്രതിനിധി

കേരളം അടക്കം അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് തീയതി ഇന്നു പ്രഖ്യാപിച്ചേക്കും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ സമ്പൂര്‍ണയോഗം ഇന്നു ചേരുന്ന സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുമെന്നുള്ള സൂചനകള്‍ വരുന്നത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നസീം സെയ്ദിയുടെ അധ്യക്ഷതയില്‍ ചേരുന്ന കമ്മീഷന്റെ സമ്പൂര്‍ണ്ണയോഗം തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും.

കേരളത്തിനൊപ്പം തമിഴ്‌നാട്, ബംഗാള്‍, പുതുച്ചേരി, അസം എന്നീ സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത് .ഏപ്രില്‍ അവസാനമോ മേയ് ആദ്യമോ ആയിരിക്കും കേരളത്തില്‍ വോട്ടെടുപ്പെന്നാണ് സൂചനകള്‍ വരുന്നത്.

അഞ്ച് സംസ്ഥാനങ്ങളും സന്ദര്‍ശിച്ച മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ തെരഞ്ഞെടുപ്പ് തീയതി സംബന്ധിച്ച് രാഷ്ട്രീയ പാര്‍ട്ടികളുടെ അഭിപ്രായം തേടിയിരുന്നു. പാര്‍ട്ടികളുടെ നിര്‍ദ്ദേശങ്ങളും പ്രാദേശിക ആഘോഷങ്ങളും കണക്കിലെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീയതികളുടെ കാര്യത്തില്‍ ഏകദേശ ധാരണയിലെത്തിയിട്ടുണ്ട്. സേനാവിന്യാസത്തിന്റെ കാര്യത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമായി പ്രാഥമിക ചര്‍ച്ചകളും പൂര്‍ത്തിയാക്കി. തെരഞ്ഞെടുപ്പ് സുരക്ഷയ്ക്കുള്ള സേനാവിന്യാസത്തിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം ആകാത്തതിനാലാണ് പ്രഖ്യാപനം വൈകുന്നത്. എല്ലാ സംസ്ഥാനങ്ങളിലെയും വോട്ടെടുപ്പ് പൂര്‍ത്തിയാക്കിയശേഷം മെയ് പത്തോടെ വോട്ടെണ്ണല്‍ നടത്തും. എണ്ണായിരത്തിലധികം അതീവ പ്രശ്‌നബാധിത ബൂത്തുകളുള്ള ബംഗാളില്‍ അഞ്ചോ ആറോ ഘട്ടങ്ങളിലായാകും വോട്ടെടുപ്പ്.


Next Story

Related Stories