TopTop
Begin typing your search above and press return to search.

സെന്‍ഫോണ്‍ 2 ന്റെ മൂന്നു മോഡലുകളുമായി അസൂസ്

സെന്‍ഫോണ്‍ 2 ന്റെ മൂന്നു മോഡലുകളുമായി അസൂസ്

രഘു സഖറിയാസ്/ന്യൂ ടെക്ക്‌

ഒന്നിലധികം മോഡല്‍ സ്മാര്‍ട് ഫോണുകള്‍ ഒരേ സമയം വിപണിയില്‍ എത്തിക്കുന്നത് അസുസ് എന്ന തായ്‌വാന്‍ കമ്പനിക്ക് കുട്ടിക്കളിയാണ്. മൂന്നു വ്യത്യസ്ത മോഡലുകളാണ് സെന്‍ഫോണ്‍ 2 ശ്രേണിയില്‍ ഇത്തവണ പുറത്തിറങ്ങിയിരിക്കുന്നത്. സെന്‍ഫോണ്‍ 2 ഡീലക്‌സ്, സെന്‍ഫോണ്‍ സെല്‍ഫി, സെന്‍ഫോണ്‍ 2 ലൈസര്‍ എന്നിവയാണിവ.

സെന്‍ഫോണ്‍ 2 ഡീലക്‌സ്
22,999 രൂപയാണ് ഡീലക്‌സിന്റെ വില. പ്രീമിയം ലുക്കോടുകൂടിയ ബാക്ക് കവര്‍ ആണ് ഡീലക്‌സിനെ വത്യസ്തമാക്കുന്നത്. പോളിഗണല്‍ ഡിസൈനില്‍ വെള്ള, നീല, ചുവപ്പ് നിറങ്ങളില്‍ ആണ് ഇവ ലഭ്യമാവുക. അഞ്ഞൂറിലേറെ ത്രികോണങ്ങള്‍ കൂടി ചേര്‍ന്ന് വജ്രസമാനമായ രൂപമാണ് ബാക്ക് കവറിനുള്ളത്. ലുക്കിനോടൊപ്പം നല്ല ഗ്രിപ്പും ഇത് നല്‍കുന്നുണ്ട്.

അഞ്ച് ഇഞ്ച് ഫുള്‍ എച്ച് ഡി ഡിസ്‌പ്ലേയില്‍ വരുന്ന ഈ മോഡലില്‍ 23 GHZ 64 bit intel Atom Z3580 പ്രോസസറാകും ഉണ്ടാവുക, നാല് ജി ബി റാം, ആന്‍ഡ്രോയിഡ് 5.0 ലോലിപോപ്പ്, ഡ്യൂവല്‍ സിം എന്നിവയോടൊപ്പം 4ഏ സേവനവും നിങ്ങള്‍ക്കിതില്‍ ആസ്വദിക്കാം.

13 എം പി പിന്‍ ക്യാമറയും 5 എം പി മുന്‍ ക്യാമറയും പിക്‌സല്‍ മാക്‌സ് ടെക്‌നോളജിയോടൊപ്പം എത്തുന്നു. 64 ജി ബി, 128 ജി ബി സ്‌റ്റോറേജ് ശേഷിയോടെ വരുന്ന ഈ മോഡലില്‍ 3000 mAh ബാറ്ററിയാവും ഉണ്ടാവുക. ഫുള്‍ ചാര്‍ജില്‍ ഒരു ദിവസം മുഴുവന്‍ നിലനില്‍ക്കു്ന്ന ബാറ്ററി ക്ഷമത ലഭിക്കും എന്നാണ് കമ്പനി അവകാശപ്പെടുന്നത്.സെന്‍ഫോണ്‍ സെല്‍ഫി
15,999 രൂപയാണ് സെല്‍ഫിയുടെ വില. 16 ജി ബി, 32 ജി ബി എന്നീ വ്യത്യസ്ത ഘടനകളിലാണ് ഈ മോഡല്‍ ലഭ്യമാവുക. 55 ഇഞ്ച് എല്‍ സി ഡി ഡിസ്‌പ്ലേയോടൊപ്പം ഗോറില്ല ഗ്ലാസ് 4 സംരക്ഷണവും ഉണ്ടാവും. പേര് സൂചിപ്പിക്കുന്നപോലെ മികവുള്ള സെല്‍ഫികള്‍ എടുക്കുവാന്‍ കരുത്തുറ്റ 13 എം പി മുന്‍ ക്യാമറ ഇതില്‍ ഉണ്ട്. പിന്‍ ക്യാമറയും 13 എം പി യില്‍ തന്നെ ആണ് വരുന്നത്. മുന്‍ ക്യാമറയില്‍ 88 ഡിഗ്രി വരെ വിശാല ആംഗിളില്‍ വലിയ ഒരു കൂട്ടം ആളുകളുടെ വരെ സെല്‍ഫികള്‍ സുഗമമായി എടുക്കാന്‍ സാധിക്കും. ഇതോടൊപ്പം റിയല്‍ ടൈം ബ്യുട്ടിഫിക്കേഷന്‍ എന്ന സൗകര്യം വഴി സ്വന്തം മുഖം കൂടുതല്‍ ഭംഗിയാക്കി എടുക്കാന്‍ സാധിക്കും. ഫോട്ടോ എടുത്തതിനു ശേഷം പ്രത്യേകിച്ച് എഡിറ്റിംഗ് ഒന്നും തന്നെ ചെയ്യേണ്ട ആവശ്യം വരില്ല എന്നര്‍ത്ഥം.

Qualcomm snapdragon 615 പ്രൊസസ്സറില്‍ 3 ജി ബി, 2 ജി ബി റാം വെര്‍ഷനുകള്‍ ലഭിക്കുന്നതാണ്. 3000 mAh ബാറ്ററി ശേഷിയോടെ വരുന്ന സെല്‍ഫി ഫോണുകള്‍ 4G LTE സപ്പോര്‍ട്ട് ചെയ്യുന്നവയായിരിക്കും.

സെന്‍ഫോണ്‍ 2 ലൈസര്‍
ഓട്ടോ ഫോക്കസിനായി 0.3 സെക്കന്റുകള്‍ മാത്രം മതി എന്നുള്ളതാണ് ഈ സീരിസിന്റെ പ്രധാന സവിശേഷത. ഇതിലൂടെ വെളിച്ചം കുറഞ്ഞ സാഹചര്യത്തിലും 400 PC തെളിമയോടെ ചിത്രങ്ങള്‍ എടുക്കുവാന്‍ സാധിക്കും. 5 ഇഞ്ച് എച്ച് ഡി ഡിസ്‌പ്ലേയില്‍ സ്‌നാപ്പ് ഡ്രാഗന്‍ 410 പ്രോസസ്സറില്‍ 2 ജി ബി റാമും ലഭിക്കുന്നു. 9999 രൂപയാണ് വില.

സറ്റോറേജ് സൗകര്യം ലഭിക്കുന്നത് 8 ജി ബി, 16 ജി ബി എന്നിങ്ങനെയാവും. ആന്‍ഡ്രോയിഡ് 5.0 ലോലിപോപ്പില്‍ വരുന്ന ലേസറുകള്‍ 4G LTE സപ്പോര്‍ട്ട് ചെയ്യുന്നവയും 2070 mAh ബാറ്ററി ശേഷിയുള്ളവയും ആണ്. 9,999 മുതലാണ് ലേസര്‍ മോഡലുകളുടെ വില ആരംഭിക്കുന്നത്.

ഫ്ലിപ്പ്കാര്‍ട്ടിലൂടെ മൂന്നുമോഡലും വാങ്ങാന്‍ കഴിയും.
http://www.flipkart.com/mobiles/~asus-zenfone-new-launch/pr?sidt=yy,4io&toracker=ts_assuzenfone-2_ImageContainer_0-0_image_AsusZenfon-e2


(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Next Story

Related Stories