TopTop
Begin typing your search above and press return to search.

അശ്വിനും ജഡേജയും ഇനി ഒന്നാംസ്ഥാനക്കാര്‍

അശ്വിനും ജഡേജയും ഇനി ഒന്നാംസ്ഥാനക്കാര്‍

ഓസ്‌ട്രേലിയയ്‌ക്കെതിരേ ആവേശ വിജയം സ്വന്തമാക്കിയതിനു പിന്നാലെ ടീം ഇന്ത്യക്ക് ആഹ്ലാദിക്കാന്‍ മറ്റൊരു നേട്ടവും കൂടി. ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ രണ്ട് ഇന്ത്യന്‍ ബൗളര്‍മാര്‍ ഒന്നാം സ്ഥാനത്തെത്തി. നിലവില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ആര്‍ അശ്വിനൊപ്പം രവീന്ദ്ര ജഡേജയും കൂടി എത്തിയതോടെയാണ് ഈ നേട്ടം ഇന്ത്യ സ്വന്തമാക്കിയത്. ആദ്യമായാണ് രണ്ടു സ്പിന്നര്‍മാര്‍ ഒന്നാം സ്ഥാനത്ത് എത്തുന്നതെന്ന പ്രത്യേകത കൂടി ഇതിലുണ്ട്. ഓസീസിനെതിരെ നടന്ന രണ്ടാം ടെസ്റ്റില്‍ നടത്തിയ ഏഴു വിക്കറ്റ് പ്രകടനമാണ് ജഡേജയെ ഒന്നാംസ്ഥാനത്ത് എത്തിച്ചത്. ഇതാദ്യമായാണു ജഡേജ ഐസിസി റാങ്കിങ്ങില്‍ ഒന്നാമത് എത്തുന്നത്. എന്നാല്‍ ഓള്‍ റൗണ്ടര്‍മാരിലെ ഒന്നാം സ്ഥാനം അശ്വിനു നഷ്ടമായി. ബംഗ്ലാദേശിന്റെ ഷാകിബ് അല്‍ ഹസനാണ് ഇപ്പോള്‍ ഒന്നാംസ്ഥാനക്കാരന്‍.

അതേസമയം ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങ്ങില്‍ ഇന്ത്യക്ക് നിരാശ നല്‍കുന്ന വാര്‍ത്തയാണ്. ഒന്നാം സ്ഥാനത്തു നിന്നും ഇന്ത്യന്‍ നായകനായ വിരാട് കോഹ്ലി മൂന്നാം സ്ഥാനത്തേക്ക് വീണു. ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്താണ് ഇപ്പോള്‍ ഒന്നാം സ്ഥാനം. ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍ ജോ റൂട്ടിനു പിന്നിലായാണ് കോഹ്ലിയുടെ സ്ഥാനം. ഓസ്‌ട്രേലിയയ്‌ക്കെതിരേ നടന്ന രണ്ടു ടെസ്റ്റിലും നിരാശാജനകമായ ബാറ്റിംഗ് ആയിരുന്നു കോഹ്ലിയുടേത്. രണ്ടു മത്സരങ്ങളില്‍ നിന്നുമായി ആകെ 40 റണ്‍സ് മാത്രമാണ് കോഹ്ലി നേടിയത്. ചേതശ്വര്‍ പൂജാര അഞ്ചാം സ്ഥാനത്തുണ്ട്. അജിങ്കെ രഹാനെ പതിനാഞ്ചാം സ്ഥാനത്തും നില്‍ക്കുന്നു.


Next Story

Related Stories