കിര്‍ഗിസ്ഥാനിലെ മുഖ്യവിമാനത്താവളത്തില് കനത്ത മൂടല്‍മഞ്ഞിനിടെ ഇറങ്ങാന്‍ ശ്രമിച്ച ചരക്ക് വിമാനം തകര്‍ന്നു വീണു. അപകടത്തില്‍ 32 പേര് മരിച്ചതായി വിമാനത്താവള അധികൃതര്‍ അറിയിച്ചു. ജനവാസ മേഖലയായ ഡച്ചാ-സൂവിലാണ് വിമാനം തകര്‍ന്നുവീണത്.
മരിച്ചവരിലേറെയും ഗ്രാമവാസികളാണ്. ഹോംഗ്കോംഗില്‍ നിന്നും കിര്‍ഗിസ്ഥാന്‍ തലസ്ഥാനമായ ബിഷ്കേക് വഴി ഇസ്താംബുളിലേക്ക് പോകുകയായിരുന്ന ടര്‍ക്കിഷ് എയര്‍ലൈന്‍സ് വിമാനമാണ് തകര്‍ന്നത്. ഇന്ന് രാവിലെ ഏഴരയോടെയായിരുന്നു അപകടം. വിമാനത്തിലുണ്ടായിരുന്ന നാല് പൈലറ്റുമാരും മരിച്ചതായി കിര്‍ഗിസ്ഥാന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു.