അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് പറയുന്ന സര്‍ക്കാരിനോട്, 'കാണിക്കുന്നത് ബുദ്ധിമോശമാണെന്നും അത് മനസ്സിലാക്കാന്‍ കാലം ഇനിയും തെളിവുകള്‍ നല്‍കേണ്ടി വരുമോ?' എന്നും ചോദിച്ച് സംവിധായകന് ആഷിഖ് അബു. തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ആഷിഖ് അതിരപ്പിള്ളി പദ്ധതി ആശയം ഉപേക്ഷിക്കണമെന്ന് പറഞ്ഞിരിക്കുന്നത്.
Also Read: വീണ്ടും അതിരപ്പിള്ളി: ജനത്തെ ഇനിയും വെല്ലുവിളിക്കരുത്
Also Read: അതിരപ്പിള്ളി പദ്ധതി; മരണത്തിന് തൊട്ട് മുന്‍പ് ഭൂമി തീറെഴുതി വാങ്ങുന്നവന്റെ മനോവ്യാപാരം
ആഷിഖ് അബുവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്-
'പ്രകൃതവിരുദ്ധ വികസനം ബുദ്ധിമോശമാണെന്ന് മനസിലാക്കാന്‍ കാലം ഇനിയും തെളിവുകള്‍ നല്‍കേണ്ടി വരുമോ?
'2017ല്‍', 'കേരളത്തില്‍' ഒരു 'മാര്‍ക്സിസ്റ്റ്' സര്‍ക്കാര്‍ ആ ആശയത്തെ ഉപേക്ഷിച്ചും മറ്റൊരു നൂതനവും ശാസ്ത്രീയവും പുരോഗമനപരവുമായ ആശയം നടപ്പില്‍ വരുത്തിയും ഇടതുചിന്തയുടെ മൂല്യം കാക്കേണ്ടതാണ്. കേരള ശാസ്ത്ര സാഹിത്യ പരിഷിത് കേരളത്തില്‍ ഇനിയെങ്കിലും സജീവമായി ഇടപെടണമെന്ന് ആഗ്രഹിക്കുന്നു.'