വിപണി/സാമ്പത്തികം

ലയനം പൂര്‍ത്തിയാകുന്നു; ഇന്നു രാത്രി എസ്ബിടി എടിഎം, മൊബൈല്‍, ഇന്റര്‍നെറ്റ് ബാങ്കിംഗുകള്‍ തടസ്സപ്പെടും

ഇന്ന് രാത്രി 11.15 മുതല്‍ നാളെ രാവിലെ ആറ് വരെ എസ്ബിഐ ഇടപാടുകളും നടക്കില്ല

എസ്ബിടിയിലെ എല്ലാ അക്കൗണ്ട് വിവരങ്ങളും എസ്ബിഐയുടെ കമ്പ്യൂട്ടര്‍ ശൃംഖലയിലേക്ക് മാറ്റുന്ന പ്രവൃത്തി ഇന്നും നാളെയുമായി നടക്കും. ഇതിന്റെ ഭാഗമായി ഇന്ന് രാത്രി 11.15 മുതല്‍ നാളെ രാവിലെ 11.30 വരെ എസ്ബിടിയുടെ എടിഎം, മൊബൈല്‍, ഇന്റര്‍നെറ്റ് ബാങ്കിംഗുകള്‍ തടസ്സപ്പെടും.

ഇന്ന് രാത്രി 11.15 മുതല്‍ നാളെ രാവിലെ ആറ് വരെ എസ്ബിഐ ഇടപാടുകളും നടക്കില്ല. ലയനത്തിന്റെ ഭാഗമായുള്ള ഏറ്റവും വലിയ ഡാറ്റാ കൈമാറ്റം നടക്കുന്നതിനാലാണ് ഇത്. രാജ്യവ്യാപകമായാണ് ബാങ്കിംഗ് സേവനങ്ങള്‍ മരവിപ്പിക്കുന്നത്. കോര്‍പ്പറേറ്റ്, സംസ്ഥാന/കേന്ദ്ര സര്‍ക്കാര്‍ അക്കൗണ്ടുകളുടെ ഇടപാടുകള്‍ ഇന്ന് രാത്രി എട്ട് മുതല്‍ തന്നെ തടസ്സപ്പെടും. ഇന്റര്‍നെറ്റ് ബാങ്കിംഗ്, മൊബൈല്‍ ബാങ്കിംഗ്, ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള പണം പിന്‍വലിക്കല്‍, അടയ്ക്കല്‍ തുടങ്ങിയ സേവനങ്ങളാണ് 12 മണിക്കൂറത്തേക്ക് തടസ്സപ്പെടുന്നത്.

ഇന്ത്യന്‍ ബാങ്കിംഗ് ചരിത്രത്തിലെ ഏറ്റവും വലിയ ഡാറ്റാ കൈമാറ്റമാണ് ഈ 12 മണിക്കൂറിനിടെ നടക്കുന്നത്. ഇത് പൂര്‍ത്തിയാകുന്നതോടെ എസ്ബിടി ഇടപാടുകാര്‍ക്ക് എസ്ബിഐയുടെ എല്ലാ സേവനങ്ങളും ലഭ്യമാക്കും. ഒപ്പം എസ്ബിഐ അടുത്തിടെ ഏര്‍പ്പെടുത്തിയ മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ പിഴയെന്ന പരിഷ്‌കാരവും മറ്റു ഫീസുകളും പഴയ എസ്ബിടി ഇടപാടുകാര്‍ക്കും ബാധകമാകും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍