സര്‍ക്കാരേ; നിങ്ങളുടെ സൗജന്യറേഷനല്ല, സ്വന്തം ഭൂമിയാണ് ആദിവാസിക്ക് വേണ്ടത്

അട്ടപ്പാടിയിലെ ശിശുമരണം വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുകയാണ്. പതിവുപോലെ വാഗ്ദാനങ്ങളും പ്രഖ്യാപനങ്ങളുമായി ഭരണകൂടവും, പ്രതിഷേധവുമായി പ്രതിപക്ഷ രാഷ്ട്രീയപ്പാര്‍ട്ടികളും രംഗത്തെത്തി കഴിഞ്ഞു. അട്ടിപ്പാടിയിലായാലും മറ്റ് ആദിവാസി ഊരുകളിലായാലും ശിശുമരണവും പട്ടിണിമരണവുമെല്ലാം പെട്ടെന്നൊരു ദിവസം ഉണ്ടായതല്ല, കാലങ്ങളായി ഈ ദുരന്തം ആദിവാസികളെ വേട്ടയാടുന്നുണ്ട്. നിര്‍ഭാഗ്യവശാല്‍ ശാശ്വതമായൊരു പരിഹാരം ആദിവാസികളെ സംരക്ഷിക്കുന്ന കാര്യത്തില്‍ ഇതുവരെ നടപ്പിലായിട്ടില്ല. കോടികളുടെ വികസന പാക്കേജുകള്‍ പ്രഖ്യാപിക്കുകയും ഉദ്യോഗസ്ഥവൃന്ദങ്ങളെ നിയമിക്കുകയും ചെയ്തതുകൊണ്ട് കേരളത്തിലെ ആദിവാസി പ്രശ്‌നങ്ങള്‍ അവസാനിക്കുന്നില്ലെന്നു തന്നെയാണ് ഇന്നും തുടരുന്ന ശിശുമരണങ്ങളുള്‍പ്പെടെ തെളിയിക്കുന്നത്. ആദിവാസിയുടെ ശോചനീയമായ ജീവിതാവസ്ഥ … Continue reading സര്‍ക്കാരേ; നിങ്ങളുടെ സൗജന്യറേഷനല്ല, സ്വന്തം ഭൂമിയാണ് ആദിവാസിക്ക് വേണ്ടത്