അഴിമുഖം പ്രതിനിധി
ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന് പ്രസിഡന്റ് കനയ്യ കുമാറിനെ വിമാനത്തില്‍ വധിക്കാന്‍ ശ്രമം. ജെറ്റ് എയര്‍വേയ്സ് വിമാനത്തില്‍ വെച്ച് ഒരാള്‍ ശ്വാസം മുട്ടിച്ച് കൊല്ലാന്‍ ശ്രമിച്ചതായി കന്നയ്യ കുമാര്‍ തന്നെയാണ് ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്.
മുംബൈയില്‍ നിന്നും പൂനെയിലേക്കുള്ള യാത്രയ്ക്കിടെ മാനസ് ദേഖയെന്ന ടിസിഎസ് ജീവനക്കാരനാണ് തന്നെ കൊള്ളാന്‍ ശ്രമിച്ചത് എന്നും ഇയാള്‍ തീവ്ര ബിജെപി അനുഭാവിയാണ് എന്നും കനയ്യ ട്വീറ്റ് ചെയ്തു. ഇതില്‍ പരാതിപെട്ടിട്ടും ജെറ്റ് എയര്‍വേയ്സ് അധികൃതര്‍ നടപടി സ്വീകരിക്കാന്‍ കൂട്ടാക്കിയില്ലെന്നും കന്നയ്യ പറഞ്ഞു. പൂനൈ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിപാടിക്ക് പോവുകയായിരുന്നു ജെഎന്‍യു വിദ്യാര്‍ഥി നേതാവ്. കന്നയ്യയെയും സഹപാഠിയായ ഉമര്‍ ഖാലിദിനെയും കഴുത്തറുത്ത് കൊല്ലുമെന്ന ഭീഷണിക്കത്തും തോക്കും ഡല്‍ഹിയിലെ ബസില്‍ നിന്നും പൊലീസ് കണ്ടെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇരുവര്‍ക്കും പ്രത്യേക സുരക്ഷ ഒരുക്കിയിട്ടുണ്ട്.
കനയ്യയ്ക്ക് നേരെ ഫ്ലൈറ്റില്‍ ബജ്രംഗ് ദള്‍ പ്രവര്‍ത്തകന്റെ വധശ്രമം

Next Story