ഓട്ടോമൊബൈല്‍

ലണ്ടനില്‍ ഊബറിന്റെ ലൈസന്‍സ് റദ്ദാക്കി

Print Friendly, PDF & Email

സെപ്റ്റംബര്‍ 30 വരെ മാത്രമെ ഊബറിന് ലൈസന്‍സോടെ നിരത്തില്‍ ഇറങ്ങാന്‍ കഴിയൂ എന്ന് ഗതാഗത മന്ത്രാലയം

A A A

Print Friendly, PDF & Email

ഓണ്‍ലൈന്‍ ടാക്‌സി സേവനദാതാക്കളായ ഊബറിന്റെ ലൈസന്‍സ് ലണ്ടന്‍ ഗതാഗത മന്ത്രാലയം റദ്ദാക്കി. പൊതുസമൂഹത്തിന്റെ സുരക്ഷ പരിഗണിച്ച് സെപ്റ്റംബര്‍ 30 വരെ മാത്രമെ ഊബറിന് ലൈസന്‍സോടെ നിരത്തില്‍ ഇറങ്ങാന്‍ കഴിയൂ എന്ന് ഗതാഗത മന്ത്രാലയം അറിയിച്ചു. സര്‍ക്കാരിന്റെ നടപടിക്കെതിരെ 21 ദിവസത്തിനകം ഊബറിന് അപ്പീല്‍ നല്‍കാന്‍ സാധിക്കുന്നതാണ്.

എന്നാല്‍ ഊബര്‍ ഇതുവരെ ഇത് സംബന്ധിച്ച് പ്രതികരണം നടത്തിയിട്ടില്ല. ഊബര്‍ ഹര്‍ജി നല്‍കിയാല്‍ ഇത് പരിഗണിക്കുന്ന കാലയളവില്‍ ഊബറിന് നിരത്തില്‍ തുടരാനാകുമോ എന്ന് വ്യക്തമല്ല. ഉപഭോക്താക്കളുടെ സുരക്ഷയില്‍ ആശങ്ക ഉയര്‍ന്നതിനെ തുടര്‍ന്ന് ഡെന്‍മാര്‍ക്കിലും ഹംങ്കറിയിലും അടക്കം നിരവധി ഇടങ്ങളില്‍ ഊബര്‍ ആപ്പ് നിര്‍ത്തലാക്കിയിരുന്നു.

ഊബറിന് ലൈസന്‍സ് റദ്ദാക്കാനുളള തീരുമാനത്തെ അംഗീകരിക്കുന്നതായി ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ വ്യക്തമാക്കി. സര്‍ക്കാര്‍ പ്രതീക്ഷിക്കുന്ന നിലവാരത്തിലും ജനങ്ങളുടെ സുരക്ഷയ്ക്കും മുന്‍ഗണന നല്‍കി വേണം എല്ലാ കമ്പനികളും പ്രവര്‍ത്തിക്കാനെന്ന് അദ്ദേഹം പ്രതികരിച്ചു.

ലണ്ടനിലെ പരമ്പരാഗത ടാക്‌സി ഡ്രൈവറുമാരും ഊബറിനെതിരെ രംഗത്തെത്തിയിരുന്നു. ജോലി നിബന്ധന സംബന്ധിച്ച് പരമ്പരാഗത കറുത്തവര്‍ഗക്കാരായ ടാക്‌സി െ്രെഡവര്‍മാരും യൂണിയനുകളുമായിരുന്നു ഊബറിനെതിരെ രംഗത്ത് വന്നിരുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍