TopTop
Begin typing your search above and press return to search.

സ്‌പോട്ടി ലുക്കില്‍ പുത്തന്‍ ബൊലേറൊ പവര്‍ പ്ലസ് പുറത്തിറങ്ങുന്നു

സ്‌പോട്ടി ലുക്കില്‍ പുത്തന്‍ ബൊലേറൊ പവര്‍ പ്ലസ് പുറത്തിറങ്ങുന്നു

സ്‌പോര്‍ട്‌സ്‌ യൂട്ടിലിറ്റി വെഹിക്കിള്‍ വിഭാഗത്തില്‍ ഇന്ത്യന്‍ വാഹന വിപണിയിലെ ശക്തമായ സാന്നിദ്ധ്യമാണ് മഹീന്ദ്ര ബൊലേറോ. ഉത്സവ സീസണ്‍ കണക്കാക്കി ബൊലേറൊ പവര്‍ പ്ലസിന് പ്രത്യേക പതിപ്പുമായി എത്തിയിരിക്കുകയാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര. അകത്തും പുറത്തും പരിഷ്‌കാരങ്ങളോടെ എത്തുന്ന ബൊലേറൊ പവര്‍ പ്ലസ് സ്‌പെഷല്‍ എഡീഷന്റെ 1,000 യൂണിറ്റുകള്‍ മാത്രമാവുമെന്നും വില്‍പനയ്‌ക്കെത്തുക. ദില്ലി ഷോറൂമില്‍ 9.08 ലക്ഷം രൂപ വിലയുണ്ട് വാഹനത്തിന്. ബൊലേറൊ പവര്‍ പ്ലസ് ശ്രേണിയിലെ മുന്തിയ വകഭേദമായ സെഡ്എല്‍എക്‌സിനെ അപേക്ഷിച്ച് 22,000 രൂപയോളം കൂടും.

ഗ്രാഫിക്‌സ്, മുന്‍ പിന്‍ സ്‌കഫ് പ്ലേറ്റുകള്‍, ഫോഗ് ലാംപ്, സ്റ്റോപ് ലൈറ്റ് സഹിതം പിന്‍ സ്‌പോയിലര്‍, പുത്തന്‍ അലോയ് വീല്‍ തുടങ്ങിയവയാണ് എക്സ്റ്റീരിയറിലെ പ്രത്യേകതകള്‍. പുതിയ സ്‌പെഷല്‍ എഡീഷന്‍ സീറ്റും സ്റ്റീയറിങ് വീല്‍ കവറും കാര്‍പ്പറ്റ് മാറ്റും ഉള്‍പ്പെടുന്നതാണ് വാഹനത്തിന്റെ ഇന്റീരിയര്‍. 1.5 ലീറ്റര്‍, മൂന്നു സിലിണ്ടര്‍, ടര്‍ബോ ഡീസല്‍ ബിഎസ് 4 എന്‍ജിനാണ് വാഹനത്തിന്റെ ഹൃദയം. 71 ബി എച്ച് പി കരുത്തും 195 എന്‍ എം ടോര്‍ക്കും ഈ എന്‍ജിന്‍ സൃഷ്ടിക്കും. പുതിയ ക്രാഷ് ടെസ്റ്റ് മാനദണ്ഡങ്ങള്‍ പാലിച്ചാണു പുതിയ പതിപ്പിന്റെ രൂപകല്‍പ്പന.


Next Story

Related Stories