TopTop

വാഹന നികുതിയിൽ മാറ്റം, ആഡംബര ബൈക്കുകൾക്ക് വിലകൂടും

വാഹന നികുതിയിൽ മാറ്റം, ആഡംബര ബൈക്കുകൾക്ക് വിലകൂടും

വാഹന നികുതിയിൽ ക്രമാനുഗതമായ മാറ്റങ്ങൾ പഖ്യാപിച്ച് പിണറായി സർക്കാറിന്റെ അവസാന സമ്പൂർണ ബജറ്റ്. 2 ലക്ഷത്തിന് മുകളിലുള്ള ഇരു ചക്ര വാഹനങ്ങൾക്ക് 2 ശതമാനം നികുതി. 15 ലക്ഷത്തിന് മേൽ വിലയുള്ള കാറുകൾക്ക് 2 ശതമാനം നികുതി കൂട്ടുന്നതിന് ഒപ്പം ഇലക്ട്രിക്ക് ഓട്ടോറിക്ഷകളുടെ ആദ്യത്തെ അഞ്ച് വര്‍ഷത്തെ നികുതി പൂര്‍ണമായും എടുത്തു കള‍ഞ്ഞയാനും ധനമന്ത്രി ബജറ്റിൽ തയ്യാറായി.

പുതുതായി വാങ്ങുന്ന ഡീസല്‍-പെട്രോള്‍ ഓട്ടോറിക്ഷകളുടെ ആദ്യ അ‍ഞ്ച് വര്‍ഷത്തെ ഒറ്റത്തവണനികുതി 2500 രൂപയാക്കിയാണ് നിജപ്പെടുത്തി. കൂടാതെ പുതുതായി വാങ്ങുന്ന ഇലക്ട്രിക് വാഹനങ്ങളുടെ ഒറ്റത്തവണനികുതി അ‍ഞ്ച് ശതമാനമായി കുറയ്ക്കാനും ബജറ്റ് തയ്യാറായി. എന്നാൽ സ്വകാര്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന മുചക്രവാഹനങ്ങളുടെ നികുതി രണ്ട് ശതമാനമായി ഉയര്‍ത്തി. സ്റ്റേജ് കാരിയറുകളുടെ നികുതി പത്ത് ശതമാനം കുറച്ചു.

വാഹനപുക പരിശോധന കേന്ദ്രങ്ങളുടെ രജിസ്ട്രേഷന്‍ 25000 ആയി ഉയര്‍ത്തി. 2003 ന് ശേഷം ഇതാദ്യമായാണ് ഈ വിഭാഗത്തിൽ നികുതി വർദ്ധിപ്പിക്കുന്നത്. കൂടാതെ സ്വകാര്യ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ വാഹനനികുതി വര്‍ധിപ്പിച്ചു. ട്രാന്‍സ്‍പോര്‍ട്ട് വാഹനങ്ങളുടെ പരസ്യത്തിന് 20 രൂപയും ഡിജറ്റല്‍ പരസ്യങ്ങള്‍ക്ക് 40 രൂപയും നികുതി ഈടാക്കും. കൂടാതെ 75 ശതമാനം ഉദ്യോഗസ്ഥരേയും നികുതി പിരിവിനായി രംഗത്തിറക്കുമെന്നും മന്ത്രി വ്യക്തമാക്കി.


Next Story

Related Stories