TopTop
Begin typing your search above and press return to search.

വാഹന ഘടകഭാഗ വ്യവസായ മേഖലയില്‍ 1 ലക്ഷം പേർക്ക് തൊഴിൽ നഷ്ടമായി

വാഹന ഘടകഭാഗ വ്യവസായ മേഖലയില്‍ 1 ലക്ഷം പേർക്ക് തൊഴിൽ നഷ്ടമായി

വാഹന ഘടകഭാഗ വ്യവസായ മേഖലയിൽ ഒരു ലക്ഷത്തിലധികം പേർക്ക് തൊഴിൽ നഷ്ടമായതായി റിപ്പോർട്ട്. ഓട്ടോ കോമ്പണന്റ്സ് മാനുഫാക്ചുറേഴ്സ് അസോസിയേഷനാണ് (എസിഎംഎ) ഇക്കാര്യം അറിയിക്കുന്നത്.

വാഹന ഘടകഭാഗങ്ങളുടെ വിൽപ്പന ഈ വര്‍ഷം തുടക്കത്തിൽ തന്നെ ഇടിഞ്ഞു തുടങ്ങിയിരുന്നു. 10 ശതമാനമാണ് വര്‍ഷത്തിന്റെ ആദ്യപാതിയിൽ ഇടിഞ്ഞത്. ഇത് 1.79 ലക്ഷം കോടിയുടെ ഇടിവാണ് വ്യവസായത്തിലുണ്ടാക്കിയത്.

ജോലി നഷ്ടപ്പെട്ടവരില്‍ ഭൂരിഭാഗം പേരും താൽക്കാലിക ജീവനക്കാരാണെന്ന് എസിഎംഎ പ്രസിഡണ്ട് ദീപക് ജയിൻ പറയുന്നു. ഇതിനു കാരണം നിർമാതാക്കൾ ഡിമാൻഡിനനുസരിച്ച് ഉൽപ്പാദനം കുറച്ചതാണ്. ഉല്‍പാദനം കുറച്ചതോടെ താൽക്കാലിക തൊഴിലാളികളെ പിരിച്ചുവിട്ടു. നിലവിലെ നിയമങ്ങൾ പ്രകാരം ഇത് എളുപ്പവുമാണ്.

വാഹനവിപണിയിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന വലിയ മാന്ദ്യത്തിന്റെ പ്രതിഫലനമാണ് ഘടകഭാഗ വിപണിയിലും കാണുന്നത്. വാഹനവിൽപ്പനയിൽ 20 ശതമാനം വരെ ഇടിവ് സംഭവിച്ചിട്ടുണ്ട്. ഇതോടെ ഘടകഭാഗങ്ങളുടെ ആവശ്യക്കാരും കുറഞ്ഞു.


Next Story

Related Stories