TopTop
Begin typing your search above and press return to search.

ഹാരിയറിന്റെ കാമോ എഡിഷനുമായി ടാറ്റ മോട്ടോഴ്സ്

ഹാരിയറിന്റെ കാമോ എഡിഷനുമായി ടാറ്റ മോട്ടോഴ്സ്

പ്രമുഖ വാഹന ബ്രാന്‍ഡായ ടാറ്റ മോട്ടോഴ്സ് തങ്ങളുടെ ഫ്ളാഗ്ഷിപ്പ് എസ് യു വിയായ ഹാരിയറിന്റെ പ്രത്യേക എഡിഷനായ കാമോ അവതരിപ്പിച്ചു. ഈ ഉത്സവസീസണില്‍ 16.50 ലക്ഷം (എക്സ്ഷോറൂം ഡെല്‍ഹി) രൂപയ്ക്കാണ് വാഹനമെത്തുന്നത്. എസ് യു വിയുടെ സമ്പൂര്‍ണ്ണ ഭാവം പകരുകയാണ് ഹാരിയര്‍ കാമോയെന്ന് കമ്പനി അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

ഹരിത വര്‍ണ്ണത്തിലുള്ള ഏറ്റവും പുതിയ കാമോ തികച്ചും വ്യത്യസ്തമായാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കാമോ സ്റ്റെല്‍ത്ത്, കാമോ സ്റ്റെല്‍ത്ത്+ എന്നീ രണ്ട് പാക്ക് ഓപ്ഷനുകളില്‍ 26,999 രൂപയ്ക്ക് ആക്സസറികള്‍ ലഭ്യമാകും. ന്യൂ ഫോര്‍എവര്‍ എന്ന വാഗ്ദാനത്തിന്റെ ഭാഗമായി കമ്പനിയുടെ ഫ്ളാഗ്ഷിപ്പ് എസ് യു വിയുടെ ഹാരിയര്‍ കാമോ എഡിഷന്‍ അവതരിപ്പിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് ടാറ്റ മോട്ടോഴ്സ് പാസഞ്ചര്‍ വെഹിക്കിള്‍സ് ബിസിനസ് യൂണിറ്റ് മാര്‍ക്കറ്റിംഗ് ഹെഡ് വിവേക് ശ്രീവാസ്തവ പറഞ്ഞു. ഉത്സവസീസണിലെത്തുന്ന കരുത്തുറ്റതും സവിശേഷവും ദൃഢവുമായ ഈ കാമോ എഡിഷന്‍ ഉപഭോക്താക്കള്‍ ഏറെ ഇഷ്ടപ്പെടുമെന്ന് ഉറച്ച വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഹാരിയര്‍ ആകര്‍ഷകമായ ഡിസൈന്റെയും മികച്ച പെര്‍ഫോമന്‍സിന്റെയും കൃത്യമായ സംയോജനമാണ്. IMPACT 2.0 ആശയം അടിസ്ഥാനമാക്കി നിര്‍മ്മിച്ച ക്രയോടെക് PS 2.0L ഡീസല്‍ എന്‍ജിന്‍ കരുത്തു പകരുന്ന, 6 സ്പീഡ് മാനുവല്‍/ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും അഡ്വാന്‍സ്ഡ് ടെറൈന്‍ റെസ്പോണ്‍സ് മോഡും സഹിതമെത്തുന്ന ഹാരിയര്‍ ആവേശകരമായ പെര്‍ഫോമന്‍സും അനായാസ ഡ്രൈവിംഗ് അനുഭവവും ഉറപ്പു നല്‍കുന്നതായും പത്രക്കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് https://cars.tatamotors.com എന്ന വെബ് സൈറ്റോ അടുത്തുള്ള ഡീലറേയോ ബന്ധപ്പെടുക.


Next Story

Related Stories