Top

ഹ്യുണ്ടായ് എലാന്‍ട്ര വിപണിയില്‍ എത്തുന്നു, വില 14 ലക്ഷം രൂപ

ഹ്യുണ്ടായ് എലാന്‍ട്ര വിപണിയില്‍ എത്തുന്നു, വില 14 ലക്ഷം രൂപ

ഹ്യുണ്ടായ് പുതിയ 2019 എലാന്‍ട്ര ഒക്ടോബര്‍ മൂന്നിന് ഇന്ത്യയില്‍ പുറത്തിറക്കും.മുന്‍ മോഡലില്‍നിന്ന് ചെറിയ ചില മാറ്റങ്ങളോടെയാണ് 2019 എലാന്‍ട്ര വിപണിയിലേക്കെത്തുന്നത്. പെട്രോള്‍ എന്‍ജിനില്‍ മാത്രമായിരിക്കും എലാന്‍ട്ര ലഭ്യമാവുക.

ബിഎസ് 6 നിലവാരത്തിലുള്ള 2.0 ലിറ്റര്‍ എന്‍ജിനായിരിക്കും വാഹനത്തിലുണ്ടാവുക. 152 എച്ച്പി കരുത്തേകുന്നതായിരിക്കും ഈ എന്‍ജിന്‍. 6 സ്പീഡ് മാനുവല്‍, ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക്കായിരിക്കും ട്രാന്‍സ്മിഷന്‍. പുതുക്കിപ്പണിത ഹെക്സഗണല്‍ ഗ്രില്‍, ത്രികോണാകൃതിയിലുള്ള എല്‍ഇഡി ഹെഡ്ലാമ്പ്, വി രൂപത്തിലുള്ള എല്‍ഇഡി ഡേ ടൈം റണ്ണിങ് ലൈറ്റ്, പരിഷ്‌കരിച്ച ബൂട്ട് ലിഡ്, എല്‍ഇഡി ടെയില്‍ ലൈറ്റ്, പുതുക്കിപ്പണിത ഡാഷ്ബോര്‍ഡ്, പുതിയ അലോയി വീല്‍ എന്നിവ എലാന്‍ട്രയെ വ്യത്യസ്തമാക്കുന്നത്.

ടൊയോട്ട കൊറോള ആള്‍ട്ടിസ്, ഹോണ്ട സിവിക്, സ്‌കോഡ ഒക്ടേവിയ എന്നിവയാണ് പുതിയ എലാന്‍ട്രയെ കാത്തിരിക്കുന്ന എതിരാളികള്‍. മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ് വീല്‍, 8 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ട്വിന്‍ പോഡ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവ അകത്തളത്തെ ആകര്‍ഷകമാക്കും. ബിഎസ് 6 നിലവാരത്തിലുള്ള 2.0 ലിറ്റര്‍ എന്‍ജിനായിരിക്കും വാഹനത്തിലുണ്ടാവുക. 152 എച്ച്പി കരുത്തേകുന്നതായിരിക്കും ഈ എന്‍ജിന്‍. അത്യാധുനികവും സ്പോര്‍ട്ടീയുമായ രൂപകല്പനയാണ് പുത്തന്‍ എലാന്‍ട്രയ്ക്ക് ഹ്യുണ്ടായ് നല്‍കിയിരിക്കുന്നത്. മുന്നിലെ പുതിയ ഹെക്സഗൊണല്‍ ഗ്രില്‍ എലാന്‍ട്രയ്ക്ക് ഊര്‍ജ്ജസ്വലമായ ഭാവവും പ്രീമീയം ലുക്കും സമ്മാനിക്കുന്നുണ്ട്.13.82 ലക്ഷം രൂപ മുതലാണ് ഇതിന്റെ ഡല്‍ഹി എക്സ്ഷോറൂം വില.


Next Story

Related Stories