TopTop
Begin typing your search above and press return to search.

ദൈവത്തിന്റെ സ്വന്തം നാടിനെ വൈദ്യുതീകരിക്കുവാന്‍ മഹീന്ദ്ര ട്രിയോയും ട്രിയോ യാരിയും രംഗത്ത്

ദൈവത്തിന്റെ സ്വന്തം നാടിനെ വൈദ്യുതീകരിക്കുവാന്‍ മഹീന്ദ്ര ട്രിയോയും ട്രിയോ യാരിയും രംഗത്ത്

20.7 ബില്യണ്‍ ഡോളര്‍ വരുന്ന മഹീന്ദ്ര ഗ്രൂപ്പിന്റെ 'ഭാഗമായ മഹീന്ദ്ര ഇലക്ട്രിക് മൊബിലിറ്റി തങ്ങളുടെ വൈദ്യുത ത്രിചക്ര വാഹന ശ്രേണിയായ ട്രിയോയും ട്രിയോ യാരിയും കേരളത്തില്‍ അവതരിപ്പിക്കുന്നതായി പ്രഖ്യാപിച്ചു. എഫ്എഎംഇ, സംസ്ഥാന സബ്‌സിഡികള്‍ക്കുശേഷം മഹീന്ദ്ര ട്രിയോ ഇ ഓട്ടോയും ട്രിയോ യാരി ഇ റിക്ഷയുടെ കേരളത്തിലെ ഓണ്‍-റോഡ് വില യഥാക്രമം 2.43 ലക്ഷം രൂപയും 1.62 ലക്ഷം രൂപയുമാണ്.

സംസ്ഥാന ഗതാഗത, ആവിയേഷന്‍ വകുപ്പ് പ്രിന്‍സിപ്പള്‍ സെക്രട്ടറി കെ.ആര്‍ ജ്യോതിലാല്‍ ഐ.എ.എസിന്റെ സാന്നിധ്യത്തിലാണ് മഹീന്ദ്ര ട്രിയോ അവതരിപ്പിച്ചത്. ഇന്ത്യയിലെ ആദ്യ ലിഥിയം-അയോണ് വൈദ്യുത ത്രിചക്ര വാഹന സംവിധാനമായ മഹീന്ദ്ര ട്രിയോ യാത്രകളെ ആദ്യാവസാനം പരിസ്ഥിതി സൗഹാര്‍ദ്ദപരമാക്കുകയാണ്. മികച്ച മൂല്യം നല്‍കി വ്യക്തിഗത ഉപഭോക്താക്കളുടേയും വന്‍കിട-സ്ഥാപന ഉപഭോക്താക്കളുടേയും ആവശ്യങ്ങള്‍ ഫലപ്രദമായിനിറവേറ്റും വിധമാണ് ട്രിയോ ആവിഷ്‌ക്കരിച്ചിട്ടുള്ളത്.

ദൈവത്തിന്റെ സ്വന്തം നാടിനെ വൈദ്യുതീകരിക്കുന്ന കാര്യത്തില്‍ ഇന്നു തങ്ങള്‍ മറ്റൊരു നിര്‍ണായക ചുവടു വെയ്പു നടത്തിയിരിക്കുകയാണെന്ന് ചടങ്ങില്‍ സംസാരിച്ച മഹീന്ദ്ര ഇലക്ട്രിക് സി.ഇ.ഒ. മഹേഷ് ബാബു ചൂണ്ടിക്കാട്ടി. സ്വന്തമായ വൈദ്യുത വാഹന നയത്തോടെ ഇന്ത്യയിലെ വൈദ്യുത വാഹന മേഖലയില്‍ കേരളം ഇതിനകം തന്നെ ചുവടു വെയ്പു നടത്തിക്കഴിഞ്ഞു എന്നും ട്രിയോ ശ്രേണിയിലെ സമ്പൂര്‍ണ വൈദ്യുത വാഹനങ്ങള്‍ ഈ രംഗത്ത് പുതിയ പാത വെട്ടിത്തുറക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അതാതു മേഖലകളില്‍ ഏറ്റവും വലിയ റേഞ്ചോടു കൂടി ട്രിയോയും ട്രിയോ യാരിയും ഇന്ത്യയിലെ ഗതാഗത രംഗത്ത് തുടക്കം മുതല്‍ ഒടുക്കം വരെ സേവനംലഭ്യമാക്കാനൊരുങ്ങുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ത്രിചക്ര വാഹന മേഖലയ്ക്ക് കേരളത്തിലും ഇന്ത്യയിലും സമ്പൂര്‍ണ വൈദ്യുത വാഹനമെന്ന കാഴ്ചപ്പാടുമായി ബന്ധപ്പെട്ട് നിര്‍ണായക സംഭാവനകള്‍ നല്‍കാനാവുമെന്നും അദ്ദേഹം പറഞ്ഞു. ഉടമസ്ഥര്‍ക്കും ഡ്രൈവര്‍മാര്‍ക്കും തങ്ങളുടെ വരുമാനം 15 മുതല്‍ 20 ശതമാനം വരെ

വര്‍ധിപ്പിക്കാനുള്ള അവസരമാണ് ഈ വാഹനങ്ങള്‍ നല്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കാലാവസ്ഥാ പ്രശ്‌നങ്ങള്‍ ചെറുക്കാന്‍ കഴിയുന്ന കടുപ്പമുള്ള മുകള്‍ ഭാഗവുമായാണ് ട്രിയോയുടെ രണ്ടു മോഡലുകളും എത്തുന്നത്. ഇതിന്റെ കോമ്പോസിറ്റ് ബോഡി പാനലുകള്‍ ട്രിയോയെ വളരെ കുറഞ്ഞ 'ഭാരമുള്ളതാക്കി മാറ്റുന്നു. ഇതോടൊപ്പം സുരക്ഷയ്ക്ക് പ്രാഥമിക പ്രാധാന്യവും ഇതു നല്‍കുന്നുണ്ട്. പൂര്‍ണമായി ചാര്‍ജു ചെയ്ത ശേഷം എ.ആര്‍.എ.ഐ. സാക്ഷ്യപ്പെടുത്തിയ ഡ്രൈവിങ് റേഞ്ചില്‍ ട്രിയോ ഓട്ടോ 170 കിലോമീറ്ററും സാധാരണ ഡ്രൈവിങ് റേഞ്ചില്‍ 130 കിലോമീറ്ററുമാണ് ഉള്ളത് ട്രിയോ യാരി ഇ റിക്ഷയുടെ സാക്ഷ്യപ്പെടുത്തിയ റേഞ്ച് 129 കിലോമീറ്ററാണ്.

ഒരു മഹീന്ദ്ര ട്രിയോ ട്രിയോ യാരി ചാര്‍ജ് ചെയ്യുന്നത് ഒരു സ്മാര്‍ട്ട്ഫോണ്‍ ചാര്‍ജ് ചെയ്യുന്നതുപോലെ ലളിതമാണ്. സാധാരണ 15 ആമ്പ് സോക്കറ്റ് ഉപയോഗിച്ച് വീട് ഉള്‍പ്പെടെ എവിടെയും ചാര്‍ജ് ചെയ്യുന്നത് എളുപ്പമാക്കുന്ന ഒരു പോര്‍ട്ടബിള്‍ ചാര്‍ജറാണ് വാഹനത്തില്‍ വരുന്നത്. ഒരു സിഎന്‍ജി ഓട്ടോയുടെ കിലോമീറ്ററിന് 1.30 രൂപയുമായി താരതമ്യപ്പെടുത്തുമ്പോള്‍ മഹീന്ദ്ര ട്രിയോയുടെ പ്രവര്‍ത്തനച്ചെലവ് കിലോമീറ്ററിന് 0.38 പൈസയാണ്. ഇത് ഉപഭോക്താവിന്റെ സമ്പാദ്യം പ്രതിവര്‍ഷം 21,600 രൂപ വരെ വരുമാനം വര്‍ദ്ധിപ്പിക്കുന്നു.

യാത്രക്കാര്‍ക്ക് ഈ വിഭാഗത്തിലെ ഏറ്റവും മികച്ച സൗകര്യങ്ങളാണ് ട്രിയോ ശ്രേണി ലഭ്യമാക്കുന്നത്. ഈ വിഭാഗത്തിലെഏറ്റവുംസൗകര്യപ്രദമായ ഇന്റീരിയറുകള്‍, മികച്ച ലെഗ്‌റൂം, ഏതു പ്രായക്കാര്‍ക്കും എളുപ്പത്തില്‍ കയറാനുള്ള സൗകര്യം തുടങ്ങിയവയും ഇതില്‍ പെടുന്നു. ഇത് ക്ലച്ച്-ലെസ്സും, ശബ്ദരഹിതവും, വൈബ്രേഷന്‍ രഹിതവുമായ ഡ്രൈവും, ഡ്രൈവര്‍ക്ക് തികച്ച ക്ഷീണരഹിത യാത്ര വാഗ്ദാനം ചെയ്യുന്നു. ഈ ആനുകൂല്യങ്ങള്‍ക്കുപുറമെ, മികച്ച വരുമാന ശേഷിയും ട്രിയോ ശ്രേണി വാഗ്ദാനം ചെയ്യുന്നു, അതുവഴി മികച്ച വരുമാന മാര്‍ഗ്ഗം നല്‍കുന്നു.

മഹീന്ദ്ര ഇലക്ട്രിക് സ്വന്തമായി വികസിപ്പിച്ചെടുത്ത സംരക്ഷണ ചെലവുകളില്ലാത്ത ലിഥിയം-അയോണ്‍ ബാറ്ററിയാണ് ട്രിയോ ശ്രേണിയിലുള്ള വൈദ്യുത ത്രിചക്ര വാഹനങ്ങളില്‍ ഉപയോഗിക്കുന്നത്. മുഴുവന്‍ വാഹനത്തിനും മൂന്നു വര്‍ഷമോ 80,000 കിലോമീറ്ററോ വാറണ്ടിയാണ് മഹീന്ദ്ര ഇലക്ട്രിക് നല്‍കുന്നത്.


Next Story

Related Stories