TopTop

ഡോമിനാറിന്റെ കുട്ടി മോഡല്‍ ഡോമിനാര്‍ 250 ഉടന്‍ നിരത്തുകളിലെത്തിയേക്കും

ഡോമിനാറിന്റെ കുട്ടി മോഡല്‍ ഡോമിനാര്‍ 250 ഉടന്‍ നിരത്തുകളിലെത്തിയേക്കും

ഇന്ത്യന്‍ വാഹന നിര്‍മാതാക്കളായ ബജാജിന്റെ കരുത്തുറ്റ വാഹനമായ ഡോമിനാറിന്റെ കുട്ടി മോഡല്‍ എത്തുന്നു. 400 സിസിയില്‍ എത്തിയിരുന്ന ഡോമിനാറിന്റെ 250 സിസി പതിപ്പ് മാര്‍ച്ചില്‍ നിരത്തുകളില്‍ എത്തുമെന്നാണ് റിപോര്‍ട്ട്. എന്നാല്‍, ഇക്കാര്യത്തില്‍ ഔദ്യോഗിക അറിയിപ്പുണ്ടായിട്ടില്ല.ഡോമിനാര്‍ 400 നെ അപേക്ഷിച്ച് 250 സിസി ഡോമിനാര്‍ ചെറുതാണ്. ഡൊമിനോര്‍ 400 സിസിയെ അപേക്ഷിച്ച് പുതിയ വാഹനത്തിന് വീതി കുറഞ്ഞ ടയറുകളും വലിപ്പം കുറഞ്ഞ ഡിസ്‌ക് ബ്രേക്കും ചെയിന്‍ കവറുമാണ്. രണ്ട് വാഹനങ്ങള്‍ക്കും ഒരു പ്ലാറ്റ്ഫോമാണ് അടിസ്ഥാനമൊരുക്കുന്നത്.

ഹാലജന്‍ ഹെഡ്ലാമ്പുകളും ഇരട്ട പാനലില്‍ നിര്‍മിച്ച ബാക്ക് എല്‍ഇഡി ലൈറ്റും, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്ററും സ്‌പോര്‍ട്ടി ഭാവം നല്‍കുന്ന ട്വിന്‍ എക്‌സ്‌ഹോസ്റ്റ് പൈപ്പുകളും വലിയ പെട്രോള്‍ ടാങ്കും പഴയ വാഹനത്തിന് സമാനമാണ്. സുഖപ്രദമായ യാത്ര ഒരുക്കുന്നതിനായി പിന്നില്‍ പുതിയ മോണോഷോക്ക് സസ്പെന്‍ഷനാണ് ഈ ബൈക്കില്‍ ഒരുക്കുന്നത്. മുന്നില്‍ സാധാരണ ടെലിസ്‌കോപിക് സസ്പെന്‍ഷന് പകരം അപ്സൈഡ് ഡൗണ്‍ സസ്പെന്‍ഷന്‍ സ്ഥാനം പിടിക്കും. കെടിഎം ഡ്യുക്ക് 250-ല്‍ നല്‍കിയിട്ടുള്ള എന്‍ജിനായിരിക്കും ഈ ബൈക്കിലും നല്‍കുക. കെടിഎം ഡ്യൂക്ക് 200, ഹോണ്ട സിബിആര്‍ 250, റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350, മഹീന്ദ്ര മോജോ ബൈക്കുകളാകും നിരത്തില്‍ ഡോമിനാര്‍ 250-യുടെ മുഖ്യ എതിരാളികള്‍.


Next Story

Related Stories