TopTop
Begin typing your search above and press return to search.

ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 500 കി.മി സഞ്ചരിക്കാം; ഇന്ത്യന്‍ കമ്പനിയുടെ ആഡംബര ഇലക്ട്രിക് കാര്‍ എത്തുന്നു

ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 500 കി.മി സഞ്ചരിക്കാം; ഇന്ത്യന്‍ കമ്പനിയുടെ ആഡംബര ഇലക്ട്രിക് കാര്‍ എത്തുന്നു

നിരത്തുകളില്‍ ദിനം പ്രതി ഇലക്ട്രിക് കാറുകളുടെ സ്വാധീനം വര്‍ധിക്കുകയാണ്. എന്നാല്‍ ടാറ്റയെ മാറ്റിനിര്‍ത്തിയാല്‍ രാജ്യത്തെ വാഹന നിര്‍മാതാക്കള്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്‍കുന്നില്ല. ഇപ്പോള്‍ ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു സ്റ്റാര്‍ട്ട്അപ്പ് ഇന്ത്യയ്ക്കായി ഇലക്ട്രിക് കാര്‍ നിരത്തുകളിലെത്തിക്കാനൊരുങ്ങുകയണെന്നാണ് റിപോര്‍ട്ടുകള്‍ പറയുന്നത്. സിദ്ധാര്‍ഥ് ബാഗ്രി, ധവാല്‍ വിനായക്, രാം ദിവേദി എന്നിവരുടെ ഉടമസ്ഥയില്‍ പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് വാഹന നിര്‍മാണ കമ്പനിയാണ് പ്രവീഗ്.

5.4 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കുന്ന ഈ വാഹനത്തിന്റെ പരമാവധി വേഗത മണിക്കൂറില്‍ 196 കിലോമീറ്ററാണ്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 504 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കും. 150 Kw പവറും 2400 Nm ടോര്‍ക്കുമാണ് മോട്ടോര്‍ സൃഷ്ടിക്കുന്നത്. ഇന്ത്യയില്‍ ഇന്നോളം എത്തിയിട്ടുള്ള ഇലക്ട്രിക് വാഹനങ്ങളെക്കാള്‍ ഉയര്‍ന്ന റേഞ്ചാണ് ഈ വാഹനം നല്‍കുന്നത്. വേഗത്തില്‍ ചാര്‍ജിങ്ങ് സാധ്യമാക്കുന്നു എന്നതാണ് ഈ എക്സ്റ്റിങ്ഷന്‍ എം.കെ1-ന്റെ പ്രധാന പ്രത്യേകത. ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് വെറും 30 മിനിറ്റില്‍ 80 ശതമാനം ചാര്‍ജ് ചെയ്യാന്‍ സാധിക്കുമെന്നാണ് നിര്‍മാതാക്കളായ പ്രവീഗ് അവകാശപ്പെടുന്നത്. ഇന്ത്യയിലെ ഇലക്ട്രിക് കാര്‍ മേഖലയില്‍ പുതിയ ഒരു അധ്യായമായിരിക്കും ഈ വാഹനമെന്നും നിര്‍മാതാക്കള്‍ പറയുന്നു.

നാല് പേര്‍ക്ക് സഞ്ചരിക്കാന്‍ സാധിക്കുന്ന ടൂ ഡോര്‍ പ്രീമിയം വാഹനമായിരിക്കും എക്സ്റ്റിങ്ഷന്‍ എം.കെ1. കൂപ്പെ മാതൃകയിലുള്ള ഡിസൈനിലായിരിക്കും ഈ വാഹനം ഒരുങ്ങുക. അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ലൂസിഡ് മോട്ടോഴ്സ് വിപണിയില്‍ എത്തിച്ചിട്ടുള്ള ലൂസിഡ് എയര്‍ എന്ന വാഹനവുമായി കാഴ്ചയില്‍ സാമ്യമുള്ള മോഡലായിരിക്കും എക്സ്റ്റിങ്ഷന്‍ എം.കെ1.


Next Story

Related Stories