Top

302ട ഇന്ത്യന്‍ വിപണിയിലിറക്കാന്‍ ബെനലി

302ട ഇന്ത്യന്‍ വിപണിയിലിറക്കാന്‍ ബെനലി

റെട്രോ ക്ലാസിക്ക് മോഡലായ ഇംപീരിയാലെ 400 ന് ഇറ്റാലിയന്‍ സൂപ്പര്‍ ബൈക്ക് നിര്‍മ്മാതാക്കളായ ബെനലി ഇന്ത്യയില്‍ പുതിയ മോഡലുകള്‍ അവതരിപ്പിക്കാനും കൂടുതല്‍ ഡീലര്‍ഷിപ്പുകള്‍ തുറക്കാനും ഒരുങ്ങുകയാണെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. അമേരിക്കന്‍ വിപണിയില്‍ പ്രചാരത്തിലുള്ള 302ട ആയിരിക്കും അടുത്തതായി ബെനലി ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. നവീകരിച്ച 302ട ആണ് ഇന്ത്യയില്‍ അവതരിപ്പിക്കുക. 300 സിസി പാരലല്‍ ഇരട്ട സിലിണ്ടര്‍ ലിക്വിഡ്-കൂള്‍ഡ് 4-വാല്‍വ് എഞ്ചിനാണ് ബൈക്കിന്റെ പ്രധാന സവിശേഷത. ഈ എഞ്ചിന്‍ 11,000 rpm-Â പരമാവധി 37.5 യവു കരുത്തും 9,000 rpm-Â 25.62 ചാ ടോര്‍ഖും സൃഷ്ടിക്കും. മുനിനല്‍ 41 mm ഇന്‍വേര്‍ട്ടഡ് ഫോര്‍ക്കുകളും പിന്നില്‍ മോണോ ഷോക്കുമാണ് സസ്‌പെന്‍ഷന്‍. അതേസമയം പ്രീ-ലോഡിനും റീബബൌണ്ട് ക്രമീകരണത്തിനുമായി റിയര്‍ മോണോ ഷോക്ക് ട്യൂണ്‍ ചെയ്യാം.

മുന്‍വശത്ത് നാല് പിസ്റ്റണ്‍ കോളിപ്പറുകളുള്ള 260 mm ഡ്യുവല്‍ ഡിസ്‌കുകളും പിന്നില്‍ രണ്ട് പിസ്റ്റണ്‍ കോളിപ്പറുള്ള 240 mm സിംഗിള്‍ ഡിസ്‌കുമാണ് ബ്രേക്കിംഗ്. യുഎസ് പതിപ്പിന്റെ മുന്നില്‍ 120/70ZR17, പിന്നില്‍ 160/60-ZR17 പൈറെല്ലി സോഴ്സ്ഡ് എയ്ഞ്ചല്‍ എസ്ടി ടയറുകളാണ്. ഇന്ത്യന്‍ പതിപ്പിലും സമാനമാണ് പ്രതീക്ഷിക്കുന്നത്. ഔദ്യോഗിക പ്രസ്തവനയെത്തിയിട്ടില്ലെങ്കിലും 2020 ആദ്യം പുതിയ മോഡല്‍ ഇന്ത്യയിലെത്തുമെന്നാണ് സൂചന.


Next Story

Related Stories