TopTop

റോയല്‍ എന്‍ഫീല്‍ഡ് 350യുടെ പുതിയ പതിപ്പ് ഉടന്‍ വിപണിയിലെത്തും

റോയല്‍ എന്‍ഫീല്‍ഡ് 350യുടെ പുതിയ പതിപ്പ് ഉടന്‍ വിപണിയിലെത്തും

റോയല്‍ എന്‍ഫീല്‍ഡിന്റെ ജനപ്രിയ മോഡലായ ബുള്ളറ്റ് 350-യുടെ ബിഎസ്6 പതിപ്പ് ഉടന്‍ വിപണിയിലെത്തുമെന്ന് റിപോര്‍ട്ട്. വാഹനത്തിന്റെ ബുക്കിങ് റോയല്‍ എന്‍ഫീല്‍ഡ് ഡീലര്‍ഷിപ്പുകളില്‍ ആരംഭിച്ചതായി റിപോര്‍ട്ടുണ്ട്. 10,000 രൂപ ഈടാക്കിയാണ് പല ഡീലര്‍ഷിപ്പുകളിലും ബുക്കിങ് സ്വീകരിക്കുന്നത്.

റോയല്‍ എന്‍ഫീല്‍ഡ് ബൈക്ക് നിരയിലെ ഏറ്റവും വിലക്കുറവുള്ള മോഡല്‍ ആയ ബുള്ളറ്റ് 350-യുടെ കിക്ക് സ്റ്റാര്‍ട്ട് വേര്‍ഷന് ഇപ്പോള്‍ 1.14 ലക്ഷവും, ഇലക്ട്രിക്ക് സ്റ്റാര്‍ട്ട് വേര്‍ഷന് 1.30 ലക്ഷം രൂപയുമാണ് എക്സ്-ഷോറൂം വില. ബിഎസ്6 പരിഷ്‌കാരങ്ങള്‍ക്കും ഫ്യുവല്‍ ഇഞ്ചക്ഷന്റെ കൂട്ടിച്ചേര്‍ക്കലിനും ശേഷം എത്തുന്ന ബുള്ളറ്റ് 350 മോഡലുകള്‍ക്ക് ഏകദേശം 10,000 മുതല്‍ 12,000 രൂപ വരെ വില വര്‍ധനവാണ് പ്രതീക്ഷിക്കുന്നത്.

നിലവിലെ ബിഎസ്4 ബുള്ളറ്റ് 350-നെ ചലിപ്പിക്കുന്ന 346 സിസി, സിംഗിള്‍ സിലിണ്ടര്‍, എയര്‍-കൂള്‍ഡ് എന്‍ജിന്‍ തന്നെയാണ് പുതുക്കിയ മോഡലിലും. എന്നാല്‍ കാര്‍ബറേറ്ററിന് പകരം ഫ്യുവല്‍ ഇന്‍ജെക്ഷന്‍ സാങ്കേതിക വിദ്യ കൂട്ടിച്ചേര്‍ത്താണ് ബിഎസ്6 മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ഈ എന്‍ജിന്‍ പരിഷ്‌കരിച്ചിരിക്കുന്നത്. കൂടാതെ ബി എസ് ആറ് മാനദണ്ഡപ്രകാരമുള്ള കര്‍ശന മലിനീകരണ നിയന്ത്രണ നിലവാരം കൈവരിക്കാനായി എക്‌സോസ്റ്റില്‍ കാറ്റലിക് കണ്‍വര്‍ട്ടറും ഇടംപിടിക്കുന്നുണ്ട്. 346 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍-കൂള്‍ഡ് എഞ്ചിന് അടുത്തിടെ പുറത്തിറക്കിയ ക്ലാസിക് 350 ബിഎസ്-ഢക പതിപ്പിന്റേതു പോലെ ഇലക്ട്രോണിക് ഫ്യുവല്‍ ഇഞ്ചക്ഷന്‍ സംവിധാനം ലഭിക്കും. പരിഷ്‌ക്കരിച്ച എഞ്ചിനില്‍ 0.71 യവു യുടെ കുറവുണ്ടാകുമ്പോള്‍ ടോര്‍ഖ് ഔട്ട്പുട്ട് അതേപടി നിലനിര്‍ത്തും. 5-സ്പീഡ് ട്രാന്‍സ്മിഷന്‍ തന്നെയായിരിക്കും പുത്തന്‍ ബുള്ളറ്റ് 350-യിലും.

ബുള്ളറ്റ് 350 ബിഎസ്6 പുതിയ കളര്‍ ഓപ്ഷനുകളില്‍ റോയല്‍ എന്‍ഫീല്‍ഡ് വിപണിയില്‍ അവതരിപ്പിക്കാന്‍ സാധ്യതയുണ്ട്. ഇതില്‍ ഇലക്ട്രിക്, കിക്ക് സ്റ്റാര്‍ട്ട് വകഭേദങ്ങള്‍ തന്നെ ഓഫര്‍ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. കറുപ്പില്‍ പൊതിഞ്ഞ എന്‍ജിനും സൈക്കിള്‍ പാര്‍ട്ടുകളും പ്രതീക്ഷിയ്ക്കാം. അതെ സമയം, ബുള്ളറ്റ് 350-യുടെ സൈക്കിള്‍ പാര്‍ടികളില്‍ മാറ്റമുണ്ടാവില്ല. ഫ്രെയിം, സസ്‌പെന്‍ഷന്‍, ബ്രേക്ക്, മറ്റ് ഘടകങ്ങള്‍ എന്നിവ ഇപ്പോള്‍ മാറ്റമില്ലാതെ തുടരും. പരമ്പരാഗത ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോര്‍ക്ക്, ട്വിന്‍ റിയര്‍ ഷോക്ക് അബ്‌സോര്‍ബറുകള്‍ എന്നിവ റെട്രോ ക്ലാസിക് മോട്ടോര്‍സൈക്കിളില്‍ സജ്ജീകരിച്ചിരിക്കുന്നു. 280 mm ഫ്രണ്ട് ഡിസ്‌കും 153 mm റിയര്‍ ഡ്രമ്മുമാണ് ബ്രേക്കിംഗ്. സിംഗിള്‍-ചാനല്‍ എബിഎസ് ഒരു സ്റ്റാന്‍ഡേര്‍ഡ് ഫിറ്റ്‌മെന്റാണ്. 3.75 x 19 ടയറുകളാല്‍ പൊതിഞ്ഞ സ്പോക്ക്ഡ് വീലുകളിലാണ് മോട്ടോര്‍സൈക്കിളില്‍ ലഭ്യമാകുന്നത്.


Next Story

Related Stories