TopTop
Begin typing your search above and press return to search.

സിയറ്റും റോയല്‍ എന്‍ഫീല്‍ഡും സഹകരണം ശക്തമാക്കുന്നു

സിയറ്റും റോയല്‍ എന്‍ഫീല്‍ഡും സഹകരണം ശക്തമാക്കുന്നു

രാജ്യത്തെ മുന്‍നിര ടയര്‍ നിര്‍മ്മാതാക്കളായ സിയറ്റും റോയല്‍ എന്‍ഫീല്‍ഡും സഹകരണം ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി പുതിയതായി നിരത്തിലെത്തുന്ന റോയല്‍ എന്‍ഫീല്‍ഡ് മീറ്റിയോര്‍ 350യുടെ എല്ലാ മോഡലുകളിലും സിയറ്റിന്റെ അത്യാധുനിക രൂപകല്പനയോടുകൂടിയ സൂം പ്ലസ് ശ്രേണിയിലുള്ള ട്യൂബ് ലെസ്സ് ടയറുകള്‍ ഉപയോഗിക്കുമെന്ന് കമ്പനി അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.സൂം പ്ലസ് ശ്രേണി ടയറുകള്‍ ദേശീയപാതകളിലെ യാത്രകളെ കൂടുതല്‍ സുഖകരമാക്കുന്നു.

റോയല്‍ എന്‍ഫീല്‍ഡ് മീറ്റിയോര്‍ 350യുടെ ഔദ്യോഗിക ടയര്‍ വിതരണക്കാരെന്ന നിലയില്‍ സിയറ്റ് സന്തോഷിക്കുന്നുവെന്ന് സിയറ്റ് ടയേഴ്സ് ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ അമിത് തോലാനി പറഞ്ഞു. റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് ക്ലാസിക് 350, റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് സ്റ്റാന്‍ഡേര്‍ഡ് / ഇലക്ട്ര, റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 500, റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ തുടങ്ങിയ മോഡലുകള്‍ക്കായും സിയറ്റ് റോയല്‍ എന്‍ഫീല്‍ഡ്മായി സഹകരിച്ചിട്ടുണ്ട്.


Next Story

Related Stories