TopTop
Begin typing your search above and press return to search.

ലോക്ഡൗണില്‍ വര്‍ക്ക്ഷോപ്പുകള്‍ ഞായര്‍, വ്യാഴം ദിവസങ്ങളില്‍ തുറക്കാം

ലോക്ഡൗണില്‍ വര്‍ക്ക്ഷോപ്പുകള്‍ ഞായര്‍, വ്യാഴം ദിവസങ്ങളില്‍ തുറക്കാം

സംസ്ഥാനത്ത് ലോക്ഡൗണില്‍ വര്‍ക്ക്ഷോപ്പുകള്‍ ഞായര്‍, വ്യാഴം ദിവസങ്ങളില്‍ രാവിലെ പത്തുമുതല്‍ അഞ്ചുവരെ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി. സ്പെയര്‍പാര്‍ട്സ് കടകള്‍ക്കും ഇതേസമയം തുറക്കാം. വര്‍ക്ക്ഷോപ്പുകളെ നാലുവിഭാഗങ്ങളായി തരംതിരിച്ച്‌ ജീവനക്കാരുടെ എണ്ണം പരിമിതപ്പെടുത്തി. വലിയ വര്‍ക്ക്ഷോപ്പുകളില്‍ പരമാവധി എട്ടുമെക്കാനിക്കുകളെ അനുവദിക്കും. ഇരുചക്ര, നാലുചക്ര വാഹനങ്ങളുടെ അറ്റകുറ്റപ്പണി നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് മാത്രമാണ് പ്രവര്‍ത്തനാനുമതി. വഴിയില്‍ കേടായ വാഹനങ്ങളും നന്നാക്കാം. ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാക്കേണ്ട അറ്റകുറ്റപ്പണികള്‍ ഏറ്റെടുക്കാം.

അതേസമയം പെയിന്റിങ്, അപ്പോള്‍സ്റ്ററി, ഡീറ്റെയിലിങ്, വാഷിങ് എന്നിവ ചെയ്യുന്ന സ്ഥാപനങ്ങള്‍ തുറക്കാന്‍ പാടില്ല. സ്പെയര്‍പാട്സ് കടകളിലും പരിമിതമായ ജീവനക്കാരെ മാത്രമേ നിയോഗിക്കാന്‍ പാടുള്ളൂ. തൊഴില്‍വകുപ്പ് ഇത് പരിശോധിക്കണം. ബാറ്ററി, ടയര്‍ ഷോപ്പുകളും തുറക്കാം. ട്രക്ക് വര്‍ക്ക്ഷോപ്പുകളെ ആദ്യമേതന്നെ ലോക്ഡൗണില്‍നിന്ന് ഒഴിവാക്കിയിരുന്നു. വര്‍ക് ഷോപ്പുകളെ ലോക്ഡൗണില്‍നിന്ന് ഒഴിവാക്കുമെന്ന് ചൊവ്വാഴ്ചയാണ് മുഖ്യമന്ത്രി അറിയിച്ചത്. എന്നാല്‍, സ്പെയര്‍പാര്‍ട്സ് ഉള്‍പ്പെടെയുള്ള കടകള്‍ ആഴ്ചയില്‍ ഒരുദിവസം തുറക്കാനുള്ള നടപടി സ്വീകരിക്കുമെന്നായിരുന്നു ആദ്യം അറിയിച്ചത്.


Next Story

Related Stories