സ്വകാര്യബസുകളിലും മറ്റ് പൊതുഗതാഗത വാഹനങ്ങളിലും ഡ്രൈവര്‍ നിയന്ത്രിത വാതിലുകള്‍ നിര്‍ബന്ധമാക്കാന്‍ ഒരുങ്ങുന്നതായി റിപോര്‍ട്ട്. ബസിന്റെ വാതില്‍പ്പടികളില്‍ നിന്ന് വീണ് യാത്രക്കാര്‍ അപകടത്തില്‍പെടുന്നത് തടയാനാണ് മോട്ടോര്‍വാഹനവകുപ്പിന്റെ ശ്രമം. 10 വര്‍ഷത്തിനിടയില്‍ ഇത്തരം അപകടങ്ങളിലെ മരണങ്ങളില്‍ അഞ്ചുശതമാനം വര്‍ധനയുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്.
ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന് ഓഫ് ഇന്ത്യ, സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റോഡ് ട്രാന്‍സ്പോര്‍ട്ട് എന്നീ കേന്ദ്രങ്ങളുടെ സര്‍ട്ടിഫിക്കറ്റുള്ള വര്‍ക്ക്ഷോപ്പുകളില്‍നിന്ന് ബോഡി കെട്ടി നിരത്തിലിറങ്ങുന്ന കെ.എസ്.ആര്.ടി.സി., സ്വകാര്യ ബസുകളില്‍ ഡ്രൈവര്‍ നിയന്ത്രിത വാതിലുകളുണ്ട്. അത്തരം വാഹനങ്ങളില്‍നിന്ന് ആളുകള്‍ വീണ് അപകടമുണ്ടാകുന്നത് കുറഞ്ഞെന്നാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ വിശദീകരണം.
യാത്രക്കാര്‍ ഇറങ്ങിയോയെന്ന് ഉറപ്പുവരുത്തുന്നതിനുമുമ്ബ് ബസുകള്‍ മുന്നോട്ടെടുക്കുന്നതാണ് അപകടമുണ്ടാക്കുന്നത്. നിലവില്‍ നിര്‍മിക്കപ്പെടുന്ന ബസുകളെല്ലാം ബസ് ബോഡി കോഡ് ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രി സ്റ്റാന്‍ഡേര്‍ഡ് 052 (എ.ഐ.എസ്. 052) നിലവാരം പുലര്‍ത്തണമെന്നാണ് നിയമം. എന്നാല്‍, ഇത്തരം ബസുകളില്‍ എമര്‍ജന്‍സി ഡോര്‍ വേണമെന്നുമാത്രമേ പറയുന്നുള്ളൂ. ഇതില്‍ ഡ്രൈവര്‍ നിയന്ത്രിത വാതിലുകള്‍കൂടി കൂട്ടിച്ചേര്‍ക്കുന്ന നിയമമുണ്ടാക്കാനുള്ള ശ്രമത്തിലാണ് മോട്ടോര്‍ വാഹനവകുപ്പെന്നാണ് റിപോര്‍ട്ട്.
.