സാധാരണമായ ഒരു പാരലൽ പാർക്കിങ് പൊലും ചിലർക്ക് ബാലികേറാമലയാണ്. രണ്ട് വാഹനങ്ങൾക്കിടയിൽ വാഹനം പാർക്ക് ചെയ്യാൻ ആവശ്യത്തിലധികം സ്ഥലമുണ്ടെങ്കിൽപ്പോലും പലർക്കും പേടിയാണ്. ചിലരെങ്കിലും ഒന്നുരസിയും കുത്തിയുമല്ലാതെ ആ ചടങ്ങ് നിർവഹിക്കില്ല.
ഇവിടെ അസാധ്യമായ ഡ്രൈവിങ് ശേഷിയുടെ ഒരു പ്രകടനം കാണാം. ഒരു ഇന്നോവ കാറാണ് താരം. നാലേമുക്കാൽ മീറ്റർ നീളമുള്ള കാറിന്റെ അത്രയും വിതിയില്ലാത്ത ഒരു ഓവുപാലത്തിൽ വിലങ്ങനെ പാർക്ക് ചെയ്തിരിക്കുകയാണ് കാർ. എങ്ങനെ അതിന്മേൽ പാർക്ക് ചെയ്തുവെന്ന് നാം അത്ഭുതപ്പെട്ട് നിൽക്കുന്ന നേരം മതി ഡ്രൈവർക്ക് ആ കാർ എടുത്തു പോകാൻ.
അതൊരു മലയാളി ഡ്രൈവറാണെന്നാണ് വീഡിയോ പോസ്റ്റ് ചെയ്തയാൾ പറയുന്നത്. ഒന്നര മിനിറ്റ് നേരമുള്ള വീഡിയോയിൽ ഏതാണ്ട് ഒരു മിനിറ്റ് നേരമാണ് ഈ പണിക്ക് എടുത്തതെന്നും അറിയുക.