TopTop
Begin typing your search above and press return to search.

ഇന്ത്യയില്‍ ഇലക്ട്രിക്ക് വാഹനങ്ങളുടെ വില്‍പ്പനയില്‍ പുരോഗതിയില്ല; കണക്കുകള്‍ പറയുന്നു

ഇന്ത്യയില്‍ ഇലക്ട്രിക്ക് വാഹനങ്ങളുടെ വില്‍പ്പനയില്‍ പുരോഗതിയില്ല; കണക്കുകള്‍ പറയുന്നു

രാജ്യത്ത് സമ്പൂര്‍ണ വൈദ്യുത വാഹനങ്ങള്‍ എന്ന കേന്ദ്ര സര്‍ക്കാരിന്റെ സ്വപ്‌നം സമീപ ഭാവിയില്‍ സാധ്യമാകില്ലെന്നാണ് കണക്കുകള്‍ പറയുന്നത്. രാജ്യത്തെ വാഹന നിര്‍മാതാക്കളുടെ സൊസൈറ്റിയായ സയാമിന്റെ കണക്കുകള്‍ അനുസരിച്ച് 2019 - 20ന്റെ നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ എട്ടു മാസത്തിനിടയില്‍ രാജ്യത്തെ മൊത്തം യാത്രാവാഹനവില്‍പ്പനയില്‍ വെറും 0.07% മാത്രമാണു വൈദ്യുത കാറുകളുടെ വിഹിതം. അതായത് കഴിഞ്ഞ ഏപ്രില്‍ - നവംബര്‍ കാലത്തു വെറും 1,309 വൈദ്യുത കാറുകളാണ് വിറ്റത്. ടാറ്റ മോട്ടോഴ്സിന്റെ ടിഗൊര്‍ ഇ വി, ഹ്യുണ്ടേയി കോന, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ഇ വെരിറ്റൊ എന്നിങ്ങനെ നിലവില്‍ മൂന്നു വൈദ്യുത വാഹനങ്ങള്‍ മാത്രമാണ് രാജ്യത്തു വില്‍പ്പനയ്ക്കുള്ളത്. ഇതില്‍ മഹീന്ദ്ര ഇ വെരിറ്റോ - 513, ടാറ്റ ടിഗൊര്‍ ഇ വി - 491, ഹ്യുണ്ടേയ് കോന - 280, മഹീന്ദ്ര ഇ ടു ഒ - 25, ആകെ - 1,309 എന്നിങ്ങനെയാണ് വിവിധ വാഹന നിര്‍മ്മാതാക്കളുടെ വൈദ്യുത മോഡലുകളുടെ ഏപ്രില്‍ - നവംബര്‍ കാലത്തെ വില്‍പ്പന കണക്കുകള്‍.

മൊത്തം 513 യൂണിറ്റ് വില്‍പ്പന കൈവരിച്ച് മഹീന്ദ്രയുടെ ഇ വെരിറ്റൊ ആണു വൈദ്യുത വാഹന വിപണിയില്‍ മുന്നില്‍. പ്രതിമാസം 64 യൂണിറ്റാണ് ഇ വെരിറ്റൊ കൈവരിക്കുന്ന ശരാശരി വില്‍പ്പന. നവംബറില്‍ 79 യൂണിറ്റ് ഇ വെരിറ്റൊ നിരത്തിലെത്തി. 2019 ജൂണില്‍ വിപണിയിലെത്തിയ കോനയുടെ 280 യൂണിറ്റുകള്‍ നിരത്തിലെത്തി. നവംബറില്‍ 53 യൂണിറ്റ് വില്‍പ്പന നേടിയ കോനയുടെ പ്രതിമാസ ശരാശരി വില്‍പ്പന 35 യൂണിറ്റാണ്. പ്രതിമാസം ശരാശരി 61 ടിഗാര്‍ ഇ വി വിറ്റു പോകുന്നുണ്ടെന്നാണു ടാറ്റ മോട്ടോഴ്സിന്റെ കണക്ക്.


Next Story

Related Stories