TopTop
Begin typing your search above and press return to search.

ഒരു ട്വീറ്റില്‍ പോയത് 1 ലക്ഷം കോടി രൂപ

ഒരു ട്വീറ്റില്‍ പോയത് 1 ലക്ഷം കോടി രൂപ

ടെസ്‌ല സ്ഥാപകന്‍ എലണ്‍ മസ്ക് കഴിഞ്ഞദിവസം ചെയ്ത ഒരു ട്വീറ്റ് കമ്ബനിക്ക് നഷ്ടപ്പെടുത്തിയത് 1 ലക്ഷം കോടിയുടെ ഓഹരികള്‍. ടെസ്‌ലയുടെ ഷെയര്‍ മൂല്യം വളരെ കൂടുതലാണെന്നും താന്‍ തന്റെ എല്ലാ ആസ്തികളും വില്‍ക്കാന്‍ പോകുകയാണെന്നുമെല്ലാം ഇദ്ദേഹം തുടര്‍ച്ചയായി ട്വീറ്റ് ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. ഭയന്നുപോയ വാള്‍ സ്ട്രീറ്റില്‍ നിന്ന് ഉടനെ പ്രതികരണമുണ്ടായി. ടെസ്‌ല ഓഹരികളില്‍ നിന്നുള്ള വമ്ബിച്ച പിന്മാറ്റമാണ് അടുത്ത മണിക്കൂറുകളില്‍ കണ്ടത്. 14 ബില്യണ്‍ ഡോളറിന്റെ ഇടിവാണ് ടെസ്‌ല ഓഹരികളുടെ മൊത്തമൂല്യത്തിലുണ്ടായത്.

എലണ്‍ മസ്കിന്റെ കൈവശമുള്ള ഓഹരികളുടെ മൂല്യത്തില്‍ മാത്രം 3 ബില്യണ്‍ ഡോളറിന്റെ ഇടിവാണ് ഉണ്ടായിരിക്കുന്നത്.

ടെസ്‌ലയുടെ ഓഹരിവില വളരെ കൂടുതലാണെന്ന ട്വീറ്റ് വെറും തമാശയാണോയെന്ന് ചിലര്‍ ചോദിച്ചപ്പോള്‍ 'NO' എന്നായിരുന്നു എലണ്‍ മസ്കിന്റെ മറുപടി. ഈ വര്‍ഷത്തില്‍ ടെസ്‌ലയുടെ മൊത്തമൂല്യം 100 ബില്യണ്‍ ഡോളറായ് വളര്‍ന്നിരുന്നു. ബോണസ് പേയ്മെന്റ് വകയില്‍ ദശലക്ഷക്കണക്കിന് ഡോളര്‍ ഈ വഴിക്ക് നല്‍കേണ്ടതായിട്ടുമുണ്ട്. മസ്കിന്റെ പ്രസ്താവനയെ അദ്ദേഹത്തിന്റെ സ്വസിദ്ധമായ വിടുവായത്തമായാണ് വിപണിവിശകലം നടത്തുന്നവര്‍ കാണുന്നത്. എലണ്‍ മസ്കിനെ എലണ്‍ മസ്കാക്കുന്നത് ഇത്തരം പ്രകടനങ്ങളാണ്. പക്ഷെ, നിക്ഷേപകരെ സംബന്ധിച്ചിടത്തോളം ഇതത്ര സുഖകരമായ കാര്യമല്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

മസ്കിന്റെ ട്വീറ്റുകള്‍ പലപ്പോഴും ഭ്രാന്തമാകാറുണ്ട്. ഇവ വലിയ ചര്‍ച്ചകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും കാരണമാകാറുമുണ്ട്. കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെ ഇദ്ദേഹം വിമര്‍ശിച്ചിരുന്നു. ഒരു കടല്‍ പര്യവേക്ഷകനെ 'ബാലപീഡകന്‍' എന്ന് വിശേഷിപ്പിച്ച്‌ ട്വീറ്റ് ചെയ്ത എലണ്‍ മസ്ക് പിന്നീട് കോടതി കേറേണ്ടി വന്നു.


Next Story

Related Stories