TopTop
Begin typing your search above and press return to search.

നാളെ മുതല്‍ ഫാസ്ടാഗ് നിര്‍ബന്ധം; അറിയേണ്ടതെല്ലാം

നാളെ മുതല്‍ ഫാസ്ടാഗ് നിര്‍ബന്ധം; അറിയേണ്ടതെല്ലാം

രാജ്യത്തെ ദേശീയപാതകളില്‍ നാളെ മുതല്‍(ജനുവരി ഒന്നു മുതല്‍) ടോള്‍ പിരിവ് ഫാസ്ടാഗിലൂടെ മാത്രം. ടോള്‍ പ്ലാസകളിലെ ഫാസ്ടാഗ് സമയപരിധി നീട്ടി ഫാസ്ടാഗില്ലാതെ ടോള്‍ പ്ലാസകളിലെത്തുന്ന വാഹനങ്ങള്‍ കടത്തിവിടാന്‍ ഇരട്ടിത്തുക നല്‍കുകയും 500 രൂപ നല്‍കി ടാഗ് എടുക്കുകയും വേണം.വെള്ളിയാഴ്ച മുതല്‍ നാല് ചക്രമടക്കമുള്ള വലിയ വാഹനങ്ങള്‍ക്ക് ഫാസ്ടാഗ് നിര്‍ബന്ധമാക്കി കേന്ദ്ര റോഡ് ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെതാണ് തീരുമാനം. 2017 ഡിസംബര്‍ ഒന്നിന് മുമ്പിറങ്ങിയ വാഹനങ്ങള്‍ ഫാസ്ടാഗ് പതിക്കണം. അതിനുശേഷമുള്ള വാഹനങ്ങള്‍ക്ക് ഫാസ്ടാഗ് നല്‍കിയിട്ടുണ്ട്.

ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് പുതുക്കാനും ഫാസ്ടാഗ് നിര്‍ബന്ധമാണ്. 2021 ഏപ്രില്‍ ഒന്നുമുതല്‍ തേര്‍ഡ് പാര്‍ടി ഇന്‍ഷുറന്‍സിനും ഫാസ്ടാഗ് വേണം. ഇതോടെ വാഹനം ടോള്‍പ്ലാസ കടന്നു പോകുന്നില്ലെങ്കിലും ഫാസ്ടാഗ് എടുക്കല്‍ നിര്‍ബന്ധിതമായി. ഹൈവേ ടോള്‍ പ്ലാസകളില്‍ ഡിജിറ്റലായി പണം നല്‍കാനുള്ള സംവിധാനമാണ് ഫാസ്ടാഗ്. വിവിധ ബാങ്കുകളും പേയ്‌മെന്റ് സ്ഥാപനങ്ങളും വഴി ഫാസ്ടാഗ് വാങ്ങാം. ഓണ്‍ലൈനായി റീ ചാര്‍ജും ചെയ്യാം.

അതേസമയം ടോള്‍ പ്ലാസയ്ക്ക് പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്ന തദ്ദേശവാസികള്‍ക്ക് നിലവില്‍ അനുവദിച്ചിട്ടുള്ള സൗജന്യയാത്ര ഫാസ്ടാഗ് സംവിധാനത്തിലൂടെ തുടര്‍ന്നും ലഭ്യമാക്കും. തദ്ദേശവാസികള്‍ക്ക് അനുവദിച്ചിട്ടുള്ള സ്മാര്‍ട്ട് കാര്‍ഡ് സംവിധാനം പുതിയ വിജ്ഞാപനം പ്രാബല്യത്തില്‍ വരുന്നതോടെ പ്രവര്‍ത്തന രഹിതമാകും. അതിനാല്‍ നിലവില്‍ സ്മാര്‍ട് കാര്‍ഡ് കൈവശമുള്ള തദ്ദേശവാസികള്‍ സ്വന്തം ഉടമസ്ഥതയിലുള്ള വാഹനം, അതേ വാഹനത്തിന്റെ സ്മാര്‍ട് കാര്‍ഡ്, ആര്‍സി ബുക്ക്, ആധാര്‍ കാര്‍ഡ്, പഞ്ചായത്തില്‍നിന്നുള്ള റെസിഡന്‍സ് സര്‍ട്ടിഫിക്കറ്റ്, നമ്പര്‍ വ്യക്തമാകുന്ന തരത്തിലുള്ള വാഹനത്തിന്റെ ഫോട്ടോ എന്നീ രേഖകളുമായി ടോള്‍ പ്ലാസയിലോ ടോള്‍ അധികൃതര്‍ പറയുന്ന സ്ഥലത്തോ എത്തിയാല്‍ അവര്‍ക്ക് നിലവിലുള്ള സ്മാര്‍ട്ട് കാര്‍ഡ് മാറ്റി ഫാസ് ടാഗ് ഒട്ടിച്ചുനല്‍കും. ഇതോടെ തദ്ദേശ വാസികള്‍ക്ക് നിലവില്‍ ലഭിക്കുന്ന സൗജന്യയാത്ര ഫാസ്ടാഗിലൂടെ തുടര്‍ന്നും ലഭിക്കും.

എന്താണ് ഫാസ്ടാഗ് ?

ഏതു ടോള്‍പ്ലാസയിലും ഉപയോഗിക്കാവുന്ന കടലാസ് രഹിത ഏകീകൃത പ്രീപെയ്ഡ് സംവിധാനമാണു ഫാസ്ടാഗ് . ദേശീയപാത അതോറിറ്റിയുടെ മേല്‍നോട്ടത്തിലാണ് സംവിധാനം പ്രവര്‍ത്തിക്കുന്നത്. ഫാസ്റ്റ്ടാഗ് സംവിധാനത്തില്‍, ടോള്‍ പ്ലാസകളില്‍ ടോള്‍ തുക നേരിട്ടു കൈമാറാതെ അക്കൗണ്ട് വഴി ഓട്ടോമാറ്റിക്കായി നല്‍കാം. ഇതിനായി ഇലക്ട്രോണിക് ചിപ്പ് അടങ്ങിയ ഫാസ്ടാഗ് വാഹനത്തിന്റെ വിന്‍ഡ് സ്‌ക്രീനില്‍ ഒട്ടിക്കണം.

റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ (ആര്‍എഫ്ഐഡി) സാങ്കേതിക വിദ്യ ഉപയോഗിച്ചാണു ഫാസ്ടാഗ് സംവിധാനത്തിന്റെ പ്രവര്‍ത്തനം. ഫാസ്ടാഗ് ഒട്ടിച്ച വാഹനം ടോള്‍ പ്ലാസ വഴി കടന്നുപോകുമ്പോള്‍ ആര്‍എഫ്ഐഡി റീഡര്‍ വഴി നിര്‍ണയിച്ച് അക്കൗണ്ടില്‍നിന്നു പണം ഈടാക്കും. ഇതിനായി വാഹനമുടമ ഫാസ്ടാഗ് അക്കൗണ്ടില്‍ നേരത്തെ പണം നിക്ഷേപിക്കണം. ഓരോ ഇനം വാഹങ്ങള്‍ക്കും ടാഗിന്റെ നിറത്തില്‍ വ്യത്യാസമുണ്ടാകും.


Next Story

Related Stories