TopTop
Begin typing your search above and press return to search.

മഹീന്ദ്ര മരാസ്സോ പ്ലാറ്റ്ഫോമിൽ‌ പുതിയ എംപിവി പുറത്തിറക്കാൻ ഫോഡ്

മഹീന്ദ്ര മരാസ്സോ പ്ലാറ്റ്ഫോമിൽ‌ പുതിയ എംപിവി പുറത്തിറക്കാൻ ഫോഡ്

അമേരിക്കൻ കാർനിർമാതാവായ ഫോഡ് മോട്ടോഴ്സ് ഇന്ത്യയിൽ പുതിയൊരു എംപിവി പുറത്തിറക്കാൻ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഓട്ടോകാർ‌ ഇന്ത്യയാണ് ഈ റിപ്പോർട്ട് നൽകുന്നത്. ഇന്ത്യൻ വാഹനനിർമാതാവായ മഹീന്ദ്രയുമായി ഫോഡ് കഴിഞ്ഞമാസം ഒരു സംയുക്തസംരംഭത്തിന് തുടക്കം കുറിച്ചിരുന്നു. ഈ സംരംഭത്തിന്റെ ഭാഗമായി മൂന്ന് പുതിയ എസ്‌യുവികൾ നിരത്തുകളിലെത്തുമെന്ന് പ്രഖ്യാപനവും വന്നിരുന്നു. മഹീന്ദ്രയ്ക്ക് ഏറെ താൽപര്യമുള്ള ഇലക്ട്രിക് വാഹനനിർമാണ രംഗത്തും സഹകരണത്തിന് ഇരുകൂട്ടരും യോജിപ്പിലെത്തിയിട്ടുണ്ട്. ഇതിനൊപ്പം ഒരു എംപിവി കൂടി കൊണ്ടുവരാൻ ഇരുവരും പദ്ധതിയിടുന്നതായാണ് ഓട്ടോകാർ പറയുന്നത്. ഈ വാഹനം മഹീന്ദ്ര മരാസ്സോ എംപിവിയുടെ പ്ലാറ്റ്ഫോമിൽ നിർമിക്കപ്പെടും.

ഇന്ത്യൻ വിപണിയിൽ മാരുതി സുസൂക്കി എര്‍റ്റിഗയ്ക്ക് ഒരു എതിരാളിയെ കൊണ്ടുവരാനുള്ള ആലോചനയാണ് ഫോഡിന് ആദ്യമുണ്ടായിരുന്നത്. എന്നാൽ, അത്തരമൊരു സംരംഭത്തിന് കൂടുതൽ നിക്ഷേപം ആവശ്യമായി വരുമെന്ന് ഫോഡ് തിരിച്ചറഞ്ഞു. ഉയർന്ന വോള്യം വിൽപ്പനയുള്ള മാരുതി മോഡലുമായുള്ള മത്സരം ഗുണകരമാകില്ലെന്ന തിരിച്ചറിവിലാണ് പുതിയ പദ്ധതികളിലേക്ക് മാരുതി നീങ്ങിയത്.

അന്തർദ്ദേശീയ വിപണിയിലുള്ള ഏതെങ്കിലുമൊരു ഫോഡ് മോഡലിന്റെ ബാഡ്ജ് മാറ്റി ഇന്ത്യയിൽ വിൽക്കുക എന്നതായിരിക്കില്ല ഈ സംയുക്ത സംരംഭത്തിന്റെ രീതി എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇന്ത്യയുടെ വിപണിക്കനുസൃതമായി പുതിയ മോഡലുകൾ തന്നെ സൃഷ്ടിച്ചെടുക്കും.


Next Story

Related Stories