TopTop
Begin typing your search above and press return to search.

ഫോര്‍ഡിന്റെ ആദ്യ സമ്പൂര്‍ണ ഇലക്ട്രിക് മോഡല്‍ പുറത്തിറങ്ങുന്നു

ഫോര്‍ഡിന്റെ ആദ്യ സമ്പൂര്‍ണ ഇലക്ട്രിക് മോഡല്‍ പുറത്തിറങ്ങുന്നു

ഐക്കണിക്ക് അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ഫോര്‍ഡിന്റെ ആദ്യ സമ്പൂര്‍ണ ഇലക്ട്രിക് മോഡല്‍ പുതിയ എസ്‌യുവി നവംബര്‍ 17-ന് പുറത്തിറങ്ങും. ഇലക്ട്രിക് എസ്.യു.വി പുറത്തിറക്കുമെന്ന് ആദ്യമായി സൂചന നല്‍കി ഒരു വര്‍ഷം പിന്നിടുമ്പോഴാണ് പുതിയ മോഡല്‍ ഫോര്‍ഡ് അവതരിപ്പിക്കുന്നത്.

ഫോര്‍ഡിന്റെ ഐതിഹാസിക സ്പോര്‍ട്സ് കാറായ മസ്താങ്ങില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് പുത്തന്‍ വാഹനത്തിന്റെ നിര്‍മ്മാണം. ലോഞ്ചിങ് മുന്നോടിയായി വാഹനത്തിന്റെ ഏകദേശ രൂപം വ്യക്തമാകുന്ന ടീസര്‍ സ്‌കെച്ച് കമ്പനി പുറത്തു വിട്ടു. വാഹനം രൂപകല്‍പന ചെയ്യുന്ന ചെറു വീഡിയോയും ട്വിറ്ററിലൂടെ ഫോര്‍ഡ് പുറത്തു വിട്ടു. നിരവധി പുത്തന്‍ ഫീച്ചറുകള്‍ വാഹനത്തിലുണ്ടാകുമെന്നാണ് സൂചന. അതേസമയം ഇലക്ട്രിക് മോഡലിന്റെ മോട്ടോര്‍, ഇലക്ട്രിക് റേഞ്ച് അടക്കമുള്ള വിവരങ്ങളൊന്നും കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

11.17.19 | Mark your calendar. 📆

The Mustang-inspired all-electric SUV is coming. #ElectricAndUntamed pic.twitter.com/uAq5nai88i
— Ford Motor Company (@Ford) October 24, 2019

Next Story

Related Stories