TopTop
Begin typing your search above and press return to search.

ഹീറോ മോട്ടോ കോര്‍പ്പ്: ഡെസ്റ്റിനി 125 പ്ലാറ്റിനം വിപണിയില്‍

ഹീറോ മോട്ടോ കോര്‍പ്പ്: ഡെസ്റ്റിനി  125 പ്ലാറ്റിനം വിപണിയില്‍

മോട്ടോര്‍ സൈക്കിള്‍ , സ്‌കൂട്ടര്‍ നിര്‍മ്മാണ മേഖലയിലെ കരുത്തരായ ഹീറോ മോട്ടോ കോര്‍പ് പുതിയ ഡെസ്റ്റിനി 125 ''പ്ലാറ്റിനം'' എഡിഷന് തുടക്കമിട്ടു. സൗന്ദര്യവും ആഡംബരത്വവും ചേര്‍ന്ന ഡെസ്റ്റിനി 125 പ്ലാറ്റിനം പുതിയ ഡിസൈനും തീമുമായാണ് വിപണിയിലെത്തിയിട്ടുള്ളതെന്ന് കമ്പനി അധികൃതര്‍ പത്രക്കുറിപ്പില്‍ പറഞ്ഞു. മൈസ്‌ട്രോ എഡ്ജ് 125 , പ്ലാറ്റിനം പ്ലസ് പ്രീമിയം എന്നിവയ്ക്ക് പിന്നാലെയാണ് ഡെസ്റ്റിനി 125 പ്ലാറ്റിനം എത്തുന്നത്.

കൂടുതല്‍ ആകര്‍ഷകമാക്കിയതിനൊപ്പം എല്‍ഇഡി ഗൈഡ് ലാംപ്, പ്രീമിയം ബാഡ്ജിങ്, ഷീറ്റ് മെറ്റല്‍ ബോഡി, പുതിയ ബ്ലാക്, ക്രോം തീമുകള്‍ തുടങ്ങിയവയാണ് വാഹന സവിശേഷതകള്‍. ഹീറോ മോട്ടോകോര്‍പ്പ് ഡീലര്‍ഷിപ്പുകള്‍ വഴി ഡെസ്റ്റിനി 125 പ്ലാറ്റിനം പുതിയ പതിപ്പ് 72,050 രൂപയ്ക്ക് ലഭിക്കും (ഡല്‍ഹിയിലെ എക്‌സ്‌ഷോറൂം വില).

പുതിയ ഡെസ്റ്റിനി 125 പ്ലാറ്റിനം- 125 സിസിയും ബിഎസ് ഫൈവ് മാനദണ്ഡങ്ങള്‍ പാലിക്കുന്ന പ്രോഗ്രാമ്ഡ് ഫ്യൂവല്‍ ഇന്‍ഞ്ചക്ഷന്‍ എന്‍ജിനും അതിനൊടൊത്ത് എക്‌സ് സെന്‍സ് ടെക്‌നോളജിയും ചേരുന്നതാണ്. 9 ബിപിഎച്ച് പവറും 7000 ആര്‍പിഎമ്മും ലഭിക്കുന്ന ഡെസ്റ്റിനിക്ക് 10.4 എന്‍എം ഓണ്‍ ഡിമാന്റ് ടോര്‍ക്കും അതോടൊത്ത് 5500 ആര്‍പിഎമ്മും ലഭിക്കും.

ഡെസ്റ്റിനി 125 പ്ലാറ്റിനം ഹീറോയുടെ ഐ ത്രി എസ് ( ഇഡില്‍- സ്റ്റോപ് സ്റ്റാര്‍ട് സിസ്റ്റം)ഉപയോഗിച്ചുള്ളതാണ്. ഇത് യാത്രാ സൗകര്യവും ഇന്ധന ക്ഷമതയും നല്‍കുന്നു. ഡിജിറ്റല്‍ അനലോഗ് സ്പീഡോ മീറ്റര്‍ ,സൈഡ് സ്റ്റാന്‍ഡ് ഇന്‍ഡിക്കേറ്റര്‍, സര്‍വീസ് ഡ്യൂ റിമൈന്റര്‍ എന്നിവകൂടി ചേരുന്നതോടെ പ്രശ്‌ന രഹിതമായ യാത്രക്ക് വാഹനം അനുയോജ്യമാകും. ക്രോം ഹാന്‍ഡില്‍ ബാര്‍ , ക്രോം മിറര്‍, ക്രോം മഫ്‌ളര്‍ പ്രൊട്ടക്റ്റര്‍, ക്രോം ഫെന്‍ഡര്‍ സ്ട്രിപ് , ത്രീഡി ലോഗോ പ്ലാറ്റിനം ബാഡ്ജിങ്, , പ്ലാറ്റിനം ഹോട്ട് സ്റ്റാംപിങ് തുടങ്ങിയവയെല്ലാം വാഹനത്തിന് ഭംഗി നല്‍കുന്നു. മാറ്റ് ബ്ലാക്ക് നിറം, ബ്രൗണ്‍ ഇന്നര്‍ പാനല്‍സ്, വൈറ്റ് റിം ടേപ് എന്നിവ വാഹനത്തെ ശ്രദ്ധേയമാക്കുന്നു.


Next Story

Related Stories