TopTop
Begin typing your search above and press return to search.

ഹീറോ മോട്ടോകോര്‍പ്പ് എക്സ്ട്രീം 200എസ് പുറത്തിറക്കി

ഹീറോ മോട്ടോകോര്‍പ്പ് എക്സ്ട്രീം 200എസ് പുറത്തിറക്കി

പ്രമുഖ വലിയ മോട്ടോര്‍സൈക്കിള്‍, സ്‌കൂട്ടര്‍ നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പിന്റെ ബിഎസ്-VI അവതാരമായ എക്സ്ട്രീം 200എസ് പുറത്തിറക്കി. കമ്പനിയുടെ മികച്ച പ്രീമിയം പോര്‍ട്ട്ഫോളിയോയിലെ ശ്രദ്ധേയവും ശക്തവുമായ മോഡലാണ് ഹെഡ് ടര്‍ണര്‍ എക്സ്ട്രീം 200 എസ്. രാജ്യമെമ്പാടുമുള്ള യുവാക്കളുടെ അഭിലാഷങ്ങള്‍ നിറവേറ്റുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന എക്സ്ട്രീം 200 എസ് മികച്ച പ്രകടനം, സ്റ്റൈല്‍, വ്യത്യസ്തമായ ആകര്‍ഷണം എന്നിവയുടെ ചലനാത്മക സംയോജനം വാഗ്ദാനം ചെയ്യുന്നതായി കമ്പനി അധികൃതര്‍ പത്രക്കുറിപ്പില്‍ പറഞ്ഞു.

നൂതന എക്സ്സെന്‍സ് സാങ്കേതികവിദ്യയുള്ള ബിഎസ്-VI എഞ്ചിനില്‍ സഞ്ചരിക്കുന്ന പുതിയ എക്സ്ട്രീം 200 എസ് ഇപ്പോള്‍ ഓയില്‍-കൂളറിലും പുതിയ പേള്‍ ഫേഡ്ലെസ് വൈറ്റ് നിറത്തിലും എത്തുന്നു. എക്സ്ട്രീം 200എസ് ബിഎസ്VI രാജ്യത്തുടനീളമുള്ള ഹീറോ മോട്ടോകോര്‍പ്പ് ഷോറൂമുകളില്‍ 1,15,715/ രൂപയ്ക്ക് ലഭ്യമാണ്. (എക്സ്ഷോറൂം ഡല്‍ഹി). സ്പോര്‍ട്സ് റെഡ്, പാന്തര്‍ ബ്ലാക്ക്, പുതിയ പേള്‍ ഫേഡ്ലെസ് വൈറ്റ് എന്നീ മൂന്ന് ആവേശകരമായ നിറങ്ങള്‍ മോട്ടോര്‍സൈക്കിളിന്റെ സ്പോര്‍ട്ടി അപ്പീലിന് കൂടുതല്‍ മോടി പകരുന്നു.

ഒരു വര്‍ഷത്തേക്ക് സാധുതയുള്ള കോംപ്ലിമെന്ററി റോഡ് സൈഡ് അസിസ്റ്റന്‍സ് (ആര്‍എസ്എ) സഹിതമാണ് എക്സ്ട്രീം 200 എസ് എത്തുന്നത്. പ്രീമിയം വിഭാഗത്തിലേക്കുള്ള കേന്ദ്രീകൃത സമീപനമാണ് പുതിയ എക്സ്ട്രീം 200 എസ് വ്യക്തമാക്കുന്നതെന്ന് ഹീറോ മോട്ടോകോര്‍പ്പ് സെയില്‍സ് ആന്‍ഡ് ആഫ്റ്റര്‍സെയില്‍സ് ഹെഡ് നവീന്‍ ചൗഹാന്‍ പറഞ്ഞു.


Next Story

Related Stories