TopTop
Begin typing your search above and press return to search.

ഹീറോ പുതിയ പ്ലഷര്‍ + പ്ലാറ്റിനം വിപണിയിലിറക്കി

ഹീറോ  പുതിയ പ്ലഷര്‍ + പ്ലാറ്റിനം വിപണിയിലിറക്കി

പ്രമുഖ മോട്ടോര്‍സൈക്കിള്‍, സ്‌കൂട്ടര്‍ നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ് പുതിയ പ്ലഷര്‍ + പ്ലാറ്റിനം വിപണിയിലിറക്കി.മാസ്‌ട്രോ എഡ്ജ് 125 സ്റ്റെല്‍ത്ത് പുറത്തിറക്കിയതിനു തൊട്ടുപിന്നാലെയാണ് പുതിയ പ്ലഷര്‍+ പ്ലാറ്റിനം പുറത്തിറങ്ങുന്നത്. സ്‌കൂട്ടര്‍ വിപണിയിലെ സാന്നിധ്യം വര്‍ധിപ്പിക്കുന്നതിനും ഉപഭോക്താക്കള്‍ക്ക് യുവത്വം തുടിക്കുന്ന പ്രീമിയം ഉത്പന്നങ്ങള്‍ ലഭ്യമാക്കുന്നതിനുമുള്ള തങ്ങളുടെ പ്രതിബദ്ധത വ്യക്തമാക്കുകയാണിതിലൂടെയെന്ന് കമ്പനി അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

ജനപ്രിയ ബ്രാന്‍ഡായ പ്ലഷറിന്റെ ആകര്‍ഷകത്വത്തിന് മാറ്റുകൂട്ടുകയാണ് പ്ലഷര്‍+ പ്ലാറ്റിനം. മെച്ചപ്പെടുത്തിയ മനോഹാരിത, മോടി കൂട്ടിയ റിട്രോ ഡിസൈന്‍, പ്രീമിയം ക്രോം ഘടകങ്ങള്‍ എന്നിവയുമായി വ്യത്യസ്തമായ ആനുഭവം സമ്മാനിക്കുകയാണ് പുതിയ സ്‌കൂട്ടര്‍.60,950* രൂപ എന്ന ആകര്‍ഷകമായ വിലയില്‍ രാജ്യത്തുടനീളമുള്ള ഹീറോ മോട്ടോകോര്‍പ്പ് ഡീലര്‍ഷിപ്പുകളിലുടനീളം പുതിയ സ്‌കൂട്ടര്‍ ലഭ്യമാകും. * (എക്‌സ് ഷോറൂം, ഡെല്‍ഹി)

ജനപ്രിയ പ്ലഷര്‍ ബ്രാന്‍ഡിന് ഉപഭോക്താക്കളുമായി ശക്തമായ ബന്ധമാണുള്ളതെന്ന് ഹീറോ മോട്ടോ കോര്‍പ്പ് സെയില്‍സ് ആന്‍ഡ് ആഫ്റ്റര്‍ സെയില്‍സ് ഹെഡ് നവീന്‍ ചൗഹാന്‍ പറഞ്ഞു. പരിഷ്‌ക്കരിച്ച ഡിസൈന്‍ ഘടകങ്ങളോടെയുള്ള പുതിയ പ്ലഷര്‍+ പ്ലാറ്റിനം സ്‌കൂട്ടര്‍ ഉത്പന്ന നിരയിലെ സാന്നിധ്യം ശക്തമാക്കുമെന്നും കംഫര്‍ട്ടും സ്‌റ്റൈലും ഒന്നിക്കുന്ന റൈഡ് അനുഭവം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.


Next Story

Related Stories