TopTop
Begin typing your search above and press return to search.

ഹാര്‍ലി ഡേവിഡ്‌സണ്‍ ഉത്പന്നങ്ങള്‍ക്കായി പത്യേക ഡിവിഷനുമായി ഹീറോ മോട്ടോകോര്‍പ്

ഹാര്‍ലി ഡേവിഡ്‌സണ്‍ ഉത്പന്നങ്ങള്‍ക്കായി പത്യേക ഡിവിഷനുമായി ഹീറോ മോട്ടോകോര്‍പ്

പ്രമുഖ മോട്ടോര്‍ സൈക്കിള്‍, സ്‌കൂട്ടര്‍ നിര്‍മ്മാതാക്കളായ ഹീറോ മോട്ടോ കോര്‍പ് ഹാര്‍ലി ഡേവിഡ്‌സണ്‍ ഉത്പന്നങ്ങളുടെ വിപണനത്തിനും വിതരണത്തിനുമായി പ്രത്യേകം ഡിവിഷന്‍ സജ്ജമാക്കി. പ്രശസ്തനായ ഓട്ടോമോട്ടീവ് വിദഗ്ദ്ധന്‍ രവി ആവലൂരാണ് പുതിയ ഡിവിഷന്റെ തലവന്‍.

വാഹന എഞ്ചിനും യന്ത്രഭാഗങ്ങളും നിര്‍മ്മിക്കുന്ന കൂപ്പര്‍ ഉപേക്ഷിച്ചാണ് രവി ഹീറോ മോട്ടോകോര്‍പിലേക്ക് വന്നിരിക്കുന്നത്. കൂപ്പറില്‍ അദ്ദേഹം സ്ട്രാറ്റജി ആന്റ് ഇന്റര്‍നാഷണല്‍ ബിസ്‌നസ് തലവനായിരുന്നു. അതിന് മുമ്പ് ഡുകാത്തി ഇന്ത്യയുടെ മാനേജിങ് ഡയറക്ടര്‍ ആയിരുന്നു രവി. പുതിയ ടീമില്‍ ഇന്ത്യയിലെ പ്രവര്‍ത്തനത്തിന് ഹാര്‍ലിഡേവിഡ്‌സണില്‍ നിന്നുള്ള നാല് എക്‌സിക്യൂട്ടീവുകളും ഉള്‍പ്പെടുന്നുണ്ട്. സ്വന്തം വിതരണ ശൃംഖലയിലൂടെ ഇന്ത്യയാകെ തന്നെ സേവനങ്ങളെത്തിക്കാനാണ് ലക്ഷ്യം വെയ്ക്കുന്നതെന്നും കമ്പനി അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. പുതിയ മോഡലിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലോഞ്ചിങ് ദിവസത്തിന് അടുത്ത ദിവസങ്ങളില്‍ പുറത്ത് വിടും.


Next Story

Related Stories