TopTop
Begin typing your search above and press return to search.

ഉത്പാദനം 100 ദശലക്ഷം പിന്നിട്ട് ഹീറോ മോട്ടോകോര്‍പ്പ്

ഉത്പാദനം 100 ദശലക്ഷം പിന്നിട്ട് ഹീറോ മോട്ടോകോര്‍പ്പ്

പ്രമുഖ മോട്ടോര്‍സൈക്കിള്‍- സ്‌കൂട്ടര്‍ നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ് മൊത്തം ഉല്‍പാദനത്തില്‍ 100 ദശലക്ഷം (10 കോടി) യൂണിറ്റുകളെന്ന നാഴികകല്ല് മറികടന്നു.ഉത്തരേന്ത്യന്‍ മലയോര സംസ്ഥാനമായ ഉത്തരാഖണ്ഡിലെ ഹരിദ്വാറിലെ കമ്പനിയുടെ നിര്‍മാണ കേന്ദ്രത്തില്‍ നിന്ന് 100 മില്യണ്‍ ബൈക്ക്, എക്സ്ട്രീം 160ആര്‍ പുറത്തിറക്കിയതായും കമ്പനി അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. ലോകത്തിലെ ഏറ്റവും വലിയ ഇരുചക്രവാഹന നിര്‍മ്മാതാക്കളെന്ന തലക്കെട്ട് തുടര്‍ച്ചയായ ഇരുപതാം വര്‍ഷവും ഹീറോ മോട്ടോകോര്‍പ്പ് നിലനിര്‍ത്തുന്നു.

ഡല്‍ഹിയിലെ നാഷണല്‍ ക്യാപിറ്റല്‍ റീജിയനില്‍ (എന്‍സിആര്‍) സ്ഥിതിചെയ്യുന്ന ഗുരുഗ്രാമിലെ കമ്പനിയുടെ നിര്‍മാണ കേന്ദ്രത്തില്‍ നിന്ന് ആറ് സ്പെഷ്യല്‍ സെലിബ്രേഷന്‍ പതിപ്പ് മോഡലുകള്‍ ഹീറോ മോട്ടോകോര്‍പ്പ് ചെയര്‍മാനും സിഇഒയുമായ ഡോ. പവന്‍ മുഞ്ജല്‍ അനാച്ഛാദനം ചെയ്തു. ആറ് സെലിബ്രേഷന്‍ പതിപ്പ് മോഡലുകളില്‍ സ്പ്ലെന്‍ഡര്‍ +, എക്സ്ട്രീം 160 ആര്‍, പാഷന്‍ പ്രോ, ഗ്ലാമര്‍ (മോട്ടോര്‍സൈക്കിള്‍സ്), ഡെസ്റ്റിനി 125, മാസ്ട്രോ എഡ്ജ് 110 (സ്‌കൂട്ടേര്‍സ്) എന്നിവ അതില്‍ ഉള്‍പ്പെടുന്നു-2021 ഫെബ്രുവരി മുതല്‍ ഇവ വില്‍പ്പനയ്ക്കെത്തും.


Next Story

Related Stories