TopTop
Begin typing your search above and press return to search.

കേരളത്തില്‍ 10,000 വാഹനങ്ങള്‍ വിറ്റ് ഹീറോ എക്‌സ്പള്‍സ് 200

കേരളത്തില്‍ 10,000  വാഹനങ്ങള്‍ വിറ്റ് ഹീറോ എക്‌സ്പള്‍സ് 200

പ്രമുഖ ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ് പുറത്തിറക്കുന്ന ഇരുചക്ര വാഹനമായ 'എക്‌സ്പള്‍സ് 200'ന്റെ കേരളത്തിലെ വില്‍പന 10,000ല്‍ എത്തി. രാജസ്ഥാനിലെ ജയ്പൂരില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ സെന്റര്‍ ഓഫ് ഇന്നവേഷന്‍ ആന്റ് ടെക്‌നോളജി (സി ഐ ടി) എന്ന ആര്‍ ആന്‍ഡ് ഡി ഹബ്ബില്‍ നിര്‍മിച്ച കമ്പനിയുടെ പ്രീമിയം പോര്‍ട്ട്‌ഫോളിയോ ഉല്‍പ്പന്നമാണ് എക്‌സ്പള്‍സ് 200.

''എക്‌സ്പള്‍സ് 200 അതിന്റെ ഏറ്റവും പുതിയ സാങ്കേതിക വിദ്യയുടേയും ആധുനിക ഡിസൈനിന്റെയും വ്യത്യസ്തമായ രൂപഭംഗിയുടേയും കരുത്തില്‍ അനുപമമായ ഡ്രൈവിംഗ് അനുഭവമാണ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഏതാനും പുതിയ മോട്ടോര്‍ സൈക്കിളുകളും സ്‌കൂട്ടറുകളും പുറത്തിറക്കും'' ഹീറോ മോട്ടോകോര്‍പ് സെയില്‍സ് ആന്റ് ആഫ്റ്റര്‍ സെയില്‍സ് തലവന്‍ നവീന്‍ ചൗധരി പത്രക്കുറിപ്പില്‍ പറഞ്ഞു. 2019 ഏപ്രിലില്‍ പുറത്തിറക്കിയ എക്‌സ്പള്‍സ് 200ന് ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ ഓഫ് ദ് ഇയര്‍ (ഐഎംഒടിവൈ) പുരസ്‌ക്കാരം ലഭിച്ചിട്ടുണ്ട്.2021 ജനുവരി 21ന് ഹീറോ മോട്ടോകോര്‍പ് ഉല്‍പാദനത്തില്‍ 100 മില്യണ്‍ (10 കോടി) യൂണിറ്റുകള്‍ എന്ന ചരിത്രപരമായ നാഴികക്കല്ല് കൈവരിച്ചു. 2001ല്‍ ലോകത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാതാക്കള്‍ എന്ന ബഹുമതിക്ക് അര്‍ഹമായ കമ്പനി കഴിഞ്ഞ് 20 വര്‍ഷമായി ആ ബഹുമതി കാത്തു സൂക്ഷിക്കുന്നു.


Next Story

Related Stories