TopTop
Begin typing your search above and press return to search.

ഹോണ്ടയുടെ ബിഎസ്-6 ടൂവീലറുകളുടെ വില്‍പ്പന 60,000 യൂണിറ്റ് കടന്നു

ഹോണ്ടയുടെ ബിഎസ്-6 ടൂവീലറുകളുടെ വില്‍പ്പന 60,000 യൂണിറ്റ് കടന്നു

ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യയുടെ ഏറ്റവും പുതിയ ബിഎസ്6 വാഹനങ്ങളായ ആക്റ്റിവ 125 ബിഎസ്-6, 125 സിസി മോട്ടോര്‍സൈക്കിളായ എസ്പി 125 എന്നീ മോഡലുകളുടെ വില്‍പ്പന റെക്കോഡ് സമയത്തിനുള്ളില്‍ 60,000 യൂണിറ്റ് മറികടന്നു. രണ്ടു മോഡലുകളും ഇന്ത്യയിലുടനീളം ലഭ്യമാണ്.

ബിഎസ്-6 യുഗത്തിലേക്കുള്ള ഹോണ്ടയുടെ നിശബ്ദ വിപ്ലവത്തിന് എല്ലാ മേഖലയിലും മികച്ച സ്വീകരണമാണ് ലഭിക്കുന്നത്. ഹോണ്ടയുടെ പുതിയ ബിഎസ്-6 എഞ്ചിനില്‍ സജീവമായ സ്മാര്‍ട്ട് പവര്‍ സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നത്. ഹോണ്ടയുടെ പേറ്റന്റ് ലഭിച്ചിട്ടുള്ള എസിജി സ്റ്റാര്‍ട്ടര്‍ മോട്ടോറുമായി സംയോജിപ്പിച്ചിരിക്കുന്നു. പ്രോഗ്രാം ചെയ്ത ഫ്യുവല്‍ ഇഞ്ചക്ഷന്‍ സംവിധാനവും ഉണ്ട്. ഇത് പെട്ടെന്ന്, നിശബ്ദമായി, തടസങ്ങളില്ലാതെ എപ്പോഴും സ്റ്റാര്‍ട്ട് ചെയ്യുന്നതിനും സ്ഥിരതയുള്ള പവര്‍ ലഭിക്കുന്നതിനും ഉയര്‍ന്ന ഇന്ധന ക്ഷമത ലഭിക്കുന്നതിനും പുക പുറം തള്ളല്‍ കുറയ്ക്കുന്നതിനും സഹായിക്കും.

ആറു വര്‍ഷത്തെ വാറന്റി പാക്കേജ് കൂടി ലഭിക്കുന്ന ആക്റ്റിവ 125 ബിഎസ്-6 മൂന്നു വേരിയന്റുകളിലും (സ്റ്റാന്‍ഡേര്‍ഡ്, അല്ലോയ്, ഡീലക്‌സ്) നാലു നിറങ്ങളിലും ലഭിക്കും. 67,490 രൂപയാണ് ഡല്‍ഹിയിലെ എക്‌സ്-ഷോറൂം വില.

എസ്പി 125 ബിഎസ്-6ല്‍ എച്ച്ഇടി എഞ്ചിനാണ് ശക്തി പകരുന്നത്. പൂര്‍ണമായും ഡിജിറ്റലായ മീറ്റര്‍, എല്‍ഇഡി ഹെഡ് ലാമ്പ് ബീം/പാസിങ് സ്വിച്ച്, എക്കോ ഇന്‍ഡിക്കേറ്റര്‍, ഗിയര്‍ പൊസിഷന്‍ ഇന്‍ഡിക്കേറ്റര്‍ തുടങ്ങിയ സവിശേഷതകളെല്ലാമുണ്ട്. ആറു വര്‍ഷത്തെ വാറന്റിയാണ് വാഗ്ദാനം ചെയ്യുന്നത്. രണ്ടു വേരിയന്റിലും നാലു നിറങ്ങളിലും ലഭ്യമായ മോട്ടോര്‍സൈക്കിളിന് 72,900 രൂപയാണ് ഡല്‍ഹിയിലെ എക്‌സ്-ഷോറൂം വില.

ബിഎസ്-6 യുഗത്തിലേക്കുള്ള മാറ്റത്തിലും ഹോണ്ടയില്‍ വിശ്വാസം അര്‍പ്പിച്ച ഉപഭോക്താക്കളോട് നന്ദിയുണ്ടെന്നും ആദ്യമായി അവതരിപ്പിക്കുന്ന ഏറെ സവിശേഷതകളുമായാണ് പുതിയ മോഡലുകളുടെ വരവെന്നും 2020ലെ ബിഎസ്-6 സമയപരിധിക്കു മുമ്പ് തന്നെ ഹോണ്ടയുടെ ഉല്‍പ്പന്നങ്ങള്‍ 60.000 യൂണിറ്റുകള്‍ പിന്നിട്ടെന്നും ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് സീനിയര്‍ വൈസ് പ്രസിഡന്റ് യാദ്‌വീന്ദര്‍ സിങ് ഗുലേരിയ പറഞ്ഞു.


Next Story

Related Stories