TopTop
Begin typing your search above and press return to search.

ഹോണ്ട ഹൈനസ് സിബി350 വില്‍പ്പന 10,000 കടന്നു

ഹോണ്ട ഹൈനസ് സിബി350 വില്‍പ്പന 10,000 കടന്നു

ഹോണ്ട ഹൈനസ് സിബി350ന്റെ ഇന്ത്യയിലെ വില്‍പ്പന 10,000 കടന്നതായി ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 21നാണ് വില്‍പ്പന ആരംഭിച്ചത്. വെറും മൂന്നു മാസത്തിനുള്ളിലാണ് ഇത് സാധ്യമായതെന്നും കമ്പനി അധികൃതര്‍ പത്രക്കുറിപ്പില്‍ പറഞ്ഞു. ക്ലാസിക്ക് രൂപകല്‍പ്പനയും ആധുനിക ഫീച്ചറുകളും പുതുമയും നിലവാരവും ഗാംഭീര്യ ശബ്ദവും എല്ലാം ചേര്‍ന്ന് ശ്രദ്ധേയമായ മോഡലാണ് ഹൈനസ് സിബി350, ഇത്രയും കുറച്ചു സമയം കൊണ്ടാണ് 10,000 വില്‍പ്പന കടന്നതെന്നും തങ്ങളിലര്‍പ്പിച്ച വിശ്വാസത്തിന് ഉപഭോക്താക്കളോട് നന്ദിയുണ്ടെന്നും ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ സെയില്‍സ്, മാര്‍ക്കറ്റിങ് ഡയറക്ടര്‍ യാദ്വീന്ദര്‍ സിങ് ഗുലേരിയ പറഞ്ഞു.

ഇടത്തരം മോട്ടോര്‍ സൈക്കിള്‍ വിഭാഗത്തില്‍ ഹോണ്ട ഇന്ത്യയില്‍ അരങ്ങേറ്റം കുറിച്ച ഹൈനസ് സിബി350 കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് അവതരിപ്പിച്ചത്. പത്ത് പുതിയ ആക്‌സസറികളുമായി ഹൈനസ് സിബി350 നെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നു. സ്റ്റാന്‍ഡ് കിറ്റ്, ഫ്രണ്ട് ഫോര്‍ക്ക് കിറ്റ്, സപ്പോര്‍ട്ട് പൈപ്പ് എ, സപ്പോര്‍ട്ട് പൈപ്പ് ബി, ബ്രൗണ്‍ സീറ്റ് സെറ്റ്, ബ്ലാക്ക് സീറ്റ് സെറ്റ്, ടാങ്ക് സെന്റര്‍ തുടങ്ങി ഈ പട്ടിക നീളുന്നു.


Next Story

Related Stories