TopTop
Begin typing your search above and press return to search.

മോട്ടോര്‍സൈക്കിള്‍ ഉല്‍പാദനം: 400 ദശലക്ഷം യൂണിറ്റുമായി ഹോണ്ട

മോട്ടോര്‍സൈക്കിള്‍ ഉല്‍പാദനം: 400 ദശലക്ഷം യൂണിറ്റുമായി ഹോണ്ട

1949ല്‍ ഡ്രീം ഡി-ടൈപ്പ് നിലവില്‍ വന്നതിനുശേഷം, 70-ാം വാര്‍ഷികത്തില്‍ ആഗോള മോട്ടോര്‍ സൈക്കിള്‍ ഉല്‍പാദനത്തില്‍ 400 ദശലക്ഷം യൂണിറ്റെന്ന നാഴികക്കല്ല് പിന്നിട്ട് ഹോണ്ട. 400 ദശലക്ഷം യൂണിറ്റ് നാഴികക്കല്ല് പിന്നിടാനായതില്‍ എല്ലാവര്‍ക്കും നന്ദി പറയുന്നതായി ഹോണ്ട മോട്ടോര്‍ കമ്പനി ലിമിറ്റഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ തകഹിരോ ഹച്ചിഗോ പത്രക്കുറിപ്പില്‍ പറഞ്ഞു.

1948ല്‍ സ്ഥാപിതമായ ഹോണ്ട, 1963ല്‍ ബെല്‍ജിയത്തിലെ ആദ്യ വിദേശ ഉല്‍പാദന കേന്ദ്രത്തിലാണ് മോട്ടോര്‍സൈക്കിളുകളുടെ വന്‍തോതിലുള്ള ഉത്പാദനം ആരംഭിച്ചത്. അതിനുശേഷം ആഗോളതലത്തില്‍ ഉല്‍പാദനം വിപുലീകരിച്ചു. നിലവില്‍ 21 രാജ്യങ്ങളിലെ 35 കേന്ദ്രങ്ങളില്‍ നിന്നായി 50 സിസി മുതല്‍ 1800 സിസി മോഡലുകള്‍ വരെയുള്ള നിരവധി മോട്ടോര്‍സൈക്കിളുകള്‍ ഹോണ്ട നിര്‍മിക്കുന്നുണ്ട്.

1997ല്‍ ഹോണ്ട 100 ദശലക്ഷം യൂണിറ്റ് നാഴികക്കല്ല് നേടി. 2014ല്‍ അതിന്റെ 300 ദശലക്ഷം യൂണിറ്റ് നാഴികക്കല്ല് പിന്നിട്ടു. 2018ല്‍ ഹോണ്ടയുടെ ചരിത്രത്തില്‍ ആദ്യമായി 20 ദശലക്ഷം യൂണിറ്റ് ഉത്പാദനം കവിഞ്ഞു. ആകര്‍ഷകമായ ഉല്‍പ്പന്നങ്ങള്‍ നല്‍കുതിന് ഇനിയും പരമാവധി ശ്രമിക്കുമെന്നും തകഹിരോ ഹച്ചിഗോ പറഞ്ഞു.


Next Story

Related Stories