Top

'ഹോണ്ട ജോയ് ക്ലബിന്' വന്‍ സ്വീകാര്യത; അഞ്ച്‌ ലക്ഷം പേര്‍ അംഗങ്ങളായി

ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യയുടെ നൂതന ഉപഭോക്തൃ ലോയാലിറ്റി പരിപാടിയായ ഹോണ്ട ജോയ് ക്ലബില്‍ അഞ്ച്‌ ലക്ഷം പേര്‍ അംഗങ്ങളായതായി കമ്പനി അധികൃതര്‍. 2018 ല്‍ ഹോണ്ട ജോയ് ക്ലബ് ആരംഭിച്ചതു മുതല്‍ മികച്ച സ്വീകരണമാണ് പരിപാടിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ക്ലബില്‍ അംഗങ്ങളുടെ എണ്ണം നാലു ലക്ഷത്തില്‍ നിന്നും അഞ്ചു ലക്ഷമായത് 90 ദിവസം കൊണ്ടാണെന്നും കമ്പനി അവകാശപ്പെടുന്നു.

ഉപഭോക്താക്കളില്‍ നിന്നും ഇത്രയും മികച്ച സ്വീകരണം ലഭിച്ചതിന്റെ സന്തോഷത്തിലാണെന്നും 2018ല്‍ ആരംഭിച്ച പരിപാടിക്ക് ഒരു വര്‍ഷത്തിനുള്ളില്‍ അഞ്ചു ലക്ഷം അംഗങ്ങളെയാണ് കൂട്ടിചേര്‍ക്കാനായതെന്നും ഈ ആഘോഷത്തിന്റെ ഭാഗമായി എല്ലാ പുതിയ ഉപഭോക്താക്കളെയും ഹോണ്ട ജോയ് ക്ലബില്‍ അംഗത്വം നല്‍കുകയാണെന്നും ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് സീനിയര്‍ വൈസ് പ്രസിഡന്റ് യാദ്വീന്ദര്‍ സിങ് ഗുലേരിയ പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് മികച്ച സര്‍വീസുകളും ഞെട്ടിക്കുന്ന ഇളവുകളും സമാനതകളില്ലാത്ത മറ്റ് ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതിന് വേണ്ടി ഒരുക്കിയതാണ് പരിപാടി.


Next Story

Related Stories