TopTop
Begin typing your search above and press return to search.

സിബി 350 ആര്‍എസിന്റെ വിതരണം ആരംഭിച്ച് ഹോണ്ട

സിബി 350 ആര്‍എസിന്റെ  വിതരണം ആരംഭിച്ച് ഹോണ്ട

ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പുതിയ സിബി 350 ആര്‍എസിന്റെ വിതരണം ആരംഭിച്ചു. ആഗോള തലത്തില്‍ ഫെബ്രുവരി 16ന് അവതരിപ്പിച്ച ഇടത്തരം വിഭാഗത്തിലെ സിബി 350 ആര്‍എസ് ഇന്ത്യയില്‍ നിര്‍മിച്ചതാണ്. സിബി ബ്രാന്‍ഡിന്റെ യഥാര്‍ത്ഥ്യ പാരമ്പര്യം പ്രദര്‍ശിപ്പിക്കുന്ന സിബി 350 ആര്‍എസ് അത്യാധുനിക നഗര ശൈലിയുമായി പൊരുത്തപ്പെടുന്നതും ആകര്‍ഷകവുമായ രൂപകല്‍പ്പനയില്‍ നിര്‍മിച്ചതുമാണെന്ന് കമ്പനി അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

സിബി 350 ആര്‍എസിന് രാജ്യത്തെ യുവ ആരാധകരില്‍ നിന്ന് ലഭിച്ച മികച്ച പ്രതികരണം തങ്ങളെ ആവേശ ഭരിതരാക്കുന്നുവെന്നും റോഡ് സെയിലിങ് (ആര്‍എസ്) എന്ന ആശയത്തില്‍ നിര്‍മിച്ച ഈ മോട്ടോര്‍സൈക്കിള്‍ റോഡില്‍ സുഖമമായ പ്രകടന മികവ് നല്‍കുന്നുവെന്നും ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് ഡയറക്ടര്‍ യാദ്വീന്ദര്‍ സിങ് ഗുലേരിയ പറഞ്ഞു.

ആറു വര്‍ഷത്തെ വാറന്റി പാക്കേജും സിബി 350 ആര്‍എസിന് ഹോണ്ട നല്‍കുന്നുണ്ട്. സിബി 350 ആര്‍എസ് ഹോണ്ടയുടെ എല്ലാ ഡീലര്‍ഷിപ്പുകളിലും ബിഗ് വിങ്ങ് ഷോറൂമുകളിലും ലഭ്യമാണ്. റേഡിയന്റ് റെഡ് മെറ്റാലിക്കിന് ഗുരുഗ്രാമില്‍ എക്‌സ്-ഷോറൂം വില 1.96 ലക്ഷം രൂപയും മഞ്ഞ പേള്‍ സ്‌പോട്ടോടെയുള്ള ബ്ലാക്കിന് 1.98 ലക്ഷം രൂപയുമാണ് വില.


Next Story

Related Stories