TopTop

വാഹനങ്ങള്‍ക്ക് 2.5 ലക്ഷം രൂപ വരെ ഓഫറുമായി ഹ്യുണ്ടായി

വാഹനങ്ങള്‍ക്ക് 2.5 ലക്ഷം രൂപ വരെ ഓഫറുമായി ഹ്യുണ്ടായി

ഹ്യുണ്ടായിയുടെ രണ്ടാം തലമുറ ക്രെറ്റ നിരത്തുകളിലെത്തുകയാണ്. പുതിയ വാഹനം എത്തുന്നതിന് മുമ്പ് ബിഎസ്-4 എന്‍ജിനിലുള്ള ക്രെറ്റയ്ക്ക് വലിയ ഓഫറുകളാണ് കമ്പനി നല്‍കുന്നത്. ഹ്യുണ്ടായിയുടെ എസ്യുവി മോഡലായ ക്രെറ്റയുടെ ബിഎസ്-4 പതിപ്പിന് 1.15 ലക്ഷം രൂപയുടെ ഓഫറാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനുപുറമെ, ബിഎസ്-4 എന്‍ജിനിലുള്ള മറ്റ് മോഡലുകള്‍ക്ക് 2.5 ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങളും ഡീലര്‍ഷിപ്പുകളില്‍ ഒരുക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഡല്‍ഹി ഓട്ടോ എക്സ്പോയിലാണ് ഹ്യുണ്ടായിയുടെ രണ്ടാം തലമുറ വാഹനത്തെ അവതരിപ്പിച്ചത്. വാഹനം അടുത്ത മാസം ആദ്യം നിരത്തുകളില്‍ എത്തുമെന്നാണ് റിേപാര്‍ട്ടുകള്‍. മുന്‍തലമുറ മോഡലില്‍ നിന്ന് ഡിസൈനിലും എന്‍ജിനിലും പുതുമ വരുത്തിയാണ് രണ്ടാം തലമുറ ക്രെറ്റ നിരത്തുകളിലെത്തുന്നത്. 1.6 പെട്രോള്‍ എന്‍ജിനിലും 1.6, 1.4 ഡീസല്‍ എന്‍ജിനിലുമാണ് മുന്‍തലമുറ ക്രെറ്റ എത്തിയിരുന്നത്. എന്നാല്‍, രണ്ടാം തലമുറയില്‍ 1.5 ലിറ്റര്‍ പെട്രോള്‍-ഡീസല്‍ എന്‍ജിനുകളിലും 1.4 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനിലൂമാണ് എത്തുന്നത്. മാനുവലിനൊപ്പം ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലെച്ച് ട്രാന്‍സ്മിഷനും പുതിയ ക്രെറ്റയില്‍ ഇടംനേടിയിട്ടുണ്ട്.

ഹ്യുണ്ടായി വെന്യുവിലേതിന് സമാനമായ കാസ്‌കേഡ് ഡിസൈനിലുള്ള റേഡിയേറ്റര്‍ ഗ്രില്ല്, നേര്‍ത്ത ഇന്റിക്കേറ്റര്‍, സ്പ്ലിറ്റ് ഹെഡ്‌ലാമ്പ്, എല്‍ഇഡി ഡിആര്‍എല്‍, സ്‌പോര്‍ട്ടി ബമ്പര്‍ എന്നിവയാണ് പുതിയ ക്രെറ്റയുടെ മുന്‍വശത്തിന്റെ ഡിസൈന്‍. വെന്യുവില്‍ നല്‍കുന്ന ബ്ലൂ ലിങ്ക് സംവിധാനമുള്ള 10.25 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഏഴ് ഇഞ്ച് എംഐഡി ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ഡ്രൈവിങ് മോഡുകള്‍ തുടങ്ങി ഇന്റീരിയറിന് കൂടുതല്‍ പ്രാധാന്യം നല്‍കിയാണ് രണ്ടാം തലമുറ ക്രെറ്റ എത്തുന്നത്.


Next Story

Related Stories