TopTop
Begin typing your search above and press return to search.

കാത്തിരിപ്പിന് അവസാനം; പുതിയ ഹ്യൂണ്ടായ് ക്രെറ്റ വിപണിയിലെത്തി

കാത്തിരിപ്പിന് അവസാനം; പുതിയ ഹ്യൂണ്ടായ് ക്രെറ്റ വിപണിയിലെത്തി

വിപണി തിരിച്ച് പിടിക്കാന്‍ ഹ്യൂണ്ടായ് ക്രെറ്റയുടെ പുതിയ പതിപ്പ് പുറത്തിറക്കി. ഈ വര്‍ഷത്തെ ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിച്ച മോഡലാണ് ഇന്ന് വിപണിയിലിറക്കിയത്. പുതിയ മോഡല്‍ പുറത്തിറങ്ങുംമുമ്പ് തന്നെ 14000 ബുക്കിങ് ക്രെറ്റയ്ക്ക് ലഭിച്ചിരുന്നു. ഇതില്‍ തന്നെ പകുതിയിലേറെ പേരും ബുക്ക് ചെയ്തത് ഡീസല്‍ വേരിയന്റാണ്. മാര്‍ച്ച് രണ്ടിന് തുടങ്ങിയ ബുക്കിങ് 15 ദിവസമാകുമ്പോഴാണ് 14000 കടന്നത്.

ഒട്ടേറെ സവിശേഷതകളോടെയും പുതിയ രൂപകല്‍പനയിലുമാണ് പുതിയ ക്രെറ്റ വരുന്നത്. സ്പ്ലിറ്റ് എല്‍ഇഡി ഹെഡ് ലാംപ്, സ്‌ക്വയര്‍ വീല്‍ ആര്‍ച്ച്, പുതുമയുള്ള ഗ്രില്‍, വ്യത്യസ്തമായ അലോയ് വീല്‍, തുടങ്ങിയവയാണ് പുതിയ ക്രെറ്റയുടെ സവിശേഷതകള്‍. ഉള്‍വശത്തും നിരവധി മാറ്റങ്ങളും പുതുമകളുമുണ്ട്.

രണ്ട് ഡ്യുവല്‍ ടോണും എട്ട് മോണോ ടോണുമായി പത്ത് നിറങ്ങളിലും ക്രെറ്റ എത്തുന്നുണ്ട്. ഗ്യാലക്സി ബ്ലു, ടൈഫൂണ്‍ സില്‍വര്‍, മള്‍ബറി റെഡ്, പോളാര്‍ വൈറ്റ്, ലാവ ഓറഞ്ച്, ഫാന്റം ബ്ലാക്ക്, ടൈറ്റാന്‍ ഗ്രേ എന്നിവയാണ് മോണോ ടോണ്‍ നിറങ്ങള്‍. ഓറഞ്ച് വിത്ത് ബ്ലാക്ക് റൂഫ്, വൈറ്റ് വിത്ത് ബ്ലാക്ക് റൂഫ് എന്നിവയാണ് ക്രെറ്റയിലുള്ള ഡ്യുവല്‍ ടോണ്‍ നിറങ്ങള്‍.

ക്രെറ്റയുടെ ഇന്റീരിയര്‍ കൂടുതല്‍ ആഡംബരമാക്കുന്നുണ്ട്. കോക്പിറ്റ് സെന്റര്‍ കണ്‍സോളായിരിക്കുംപ്രധാന മാറ്റം. ബ്ലൂ ലിങ്ക് സംവിധാനമുള്ള 10.25 ഇഞ്ച് വലിപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 17.78 സെന്റീമീറ്റര്‍ സൂപ്പര്‍ വിഷന്‍ ക്ലെസ്റ്റര്‍ വിത്ത് ഡിജിറ്റല്‍ ഡിസ്‌പ്ലേ, റിമോട്ട് എന്‍ജിന്‍ സ്റ്റാര്‍ട്ട്, പാഡില്‍ ഷിഫ്റ്റ്, പുതിയ ഡിസൈനിലുള്ള സ്റ്റിയറിങ്ങ് വീല്‍ എന്നിവ ഇതില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.

ഓട്ടോ ഹെല്‍ത്തി എയര്‍ പ്യൂരിഫയര്‍, ബ്ലൂ ആംബിയന്റ് ലൈറ്റ്, ബോസ് പ്രീമിയം സൗണ്ട് സിസ്റ്റം, ഇലക്ട്രിക് പാര്‍ക്കിങ്ങ് ബ്രേക്ക്, ഡ്രൈവര്‍ റിയര്‍വ്യൂ മോണിറ്റര്‍, കൂള്‍ഡ് ഗ്ലൗ ബോക്‌സ്, എല്‍ഇഡി റീഡിങ്ങ് ലൈറ്റ്, മുന്നിലും പിന്നിലും യുഎസ്ബി ചാര്‍ജിങ്ങ്, ടൂ സ്റ്റെപ്പ് റിക്ലൈനിങ്ങ് സീറ്റ്, സമാര്‍ട്ട് പനോരമിക് സണ്‍ റൂഫ് എന്നീ അധിക ഫീച്ചറുകളും ക്രെറ്റയിലുണ്ട്.

115 ബിഎച്ച്പി പവറുള്ള 1.5 ലിറ്റര്‍ എംപിഐ പെട്രോള്‍, 1.5 ലിറ്റര്‍ യു2 ഡീസല്‍ എന്‍ജിനും 140 ബിഎച്ച്പി പവറുള്ള 1.4 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ കാപ്പ എന്‍ജിനുമാണ് ക്രെറ്റയിലുള്ളത്. ആറ് സ്പീഡ് മാനുവല്‍, ആറ് സ്പീഡ് ഓട്ടോമാറ്റിക്, ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലെച്ച് എന്നിവയാണ് ട്രാന്‍സ്മിഷന്‍. അതേസമയം വാഹനത്തിന്റെ വില സംബന്ധിച്ച് സൂചനകള്‍ ഒന്നും തന്നെ കമ്പനി നല്‍കിയിട്ടില്ല.


Next Story

Related Stories