TopTop
Begin typing your search above and press return to search.

ജാഗ്വാറിന്റെ ആദ്യ ഓള്‍-ഇലക്ട്രിക് പെര്‍ഫോര്‍മന്‍സ് എസ്യുവിയായ ഐപേസിന്റെ ബുക്കിംഗ് ആരംഭിച്ചു

ജാഗ്വാറിന്റെ ആദ്യ ഓള്‍-ഇലക്ട്രിക് പെര്‍ഫോര്‍മന്‍സ് എസ്യുവിയായ ഐപേസിന്റെ ബുക്കിംഗ് ആരംഭിച്ചു

ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യ ആദ്യ ഓള്‍- ഇലക്ട്രിക് പെര്‍ഫോമന്‍സ് എസ്യുവിയായ ജാഗ്വാര്‍ ഐ-പേസിന്റെ ബുക്കിംഗ് ആരംഭിച്ചു. 2021 മാര്‍ച്ച് മുതല്‍ വിതരണം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കമ്പനി അധികൃതര്‍ അറിയിച്ചു. രണ്ട് ഇലക്ട്രിക് മോട്ടോറുകളില്‍ നിന്ന് 400 പി.എസ് നല്‍കുന്ന 90 കിലോവാട്ട്സ് ലിഥിയം അയണ്‍ ബാറ്ററിയാണ് വാഹനത്തിലുള്ളത്. 90 കിലോവാട്ട്സ് ലിഥിയം അയണ്‍ ബാറ്ററിക്ക് എട്ടു വര്‍ഷം അല്ലെങ്കില്‍ 160 000 കിലോമീറ്റര്‍ വാറന്റിയുണ്ട്. കൂടാതെ, കോംപ്ലിമെന്ററി അഞ്ചു വര്‍ഷത്തെ സേവന പാക്കേജ്, അഞ്ചു വര്‍ഷത്തെ ജാഗ്വാര്‍ റോഡ്സൈഡ് അസിസ്റ്റന്‍സ്, 7.4 കിലോവാട്ട് എസി വാള്‍ മൗണ്ടഡ് ചാര്‍ജര്‍ എന്നിവയുടെ പ്രയോജനവും ലഭിക്കും.4.8 സെക്കന്‍ഡിനുള്ളില്‍ 0-100 കിലോമീറ്റര്‍/മണിക്കൂര്‍ വേഗത കൈവരിക്കാന്‍ ഈ വാഹനത്തിനാകും. എസ്, എസ്ഇ, എച്ച്എസ്ഇ എന്നിവ ഉള്‍പ്പെടുന്ന മൂന്ന് വേരിയന്റുകളില്‍ ഐ-പേസ് ലഭിക്കും.

ഇന്ത്യന്‍ വിപണിയില്‍ വൈദ്യുത യാത്ര ആരംഭിക്കുന്നതില്‍ വളരെയധികം സന്തോഷമുണ്ടെന്ന് ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യ പ്രസിഡന്റ് & മാനേജിംഗ് ഡയറക്ടര്‍ രോഹിത് സുരി പറഞ്ഞു. ജാഗ്വാര്‍ ഐ-പേസ് നിരവധി അംഗീകാരങ്ങളും 2019 ലെ വേള്‍ഡ് കാര്‍ ഓഫ് ദ ഇയര്‍, വേള്‍ഡ് കാര്‍ ഡിസൈന്‍ ഓഫ് ദ ഇയര്‍, വേള്‍ഡ് ഗ്രീന്‍ കാര്‍ എന്നിവ ഉള്‍പ്പെടെ 80 ലധികം ആഗോള അവാര്‍ഡുകളും നേടിയിട്ടുണ്ട്.

ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ടാറ്റ പവറുമായി സഹകരിച്ച് ഐ-പേസ് ഉപഭോക്താക്കള്‍ക്ക് ഓഫീസ്, ഹോം ചാര്‍ജിംഗ് പരിഹാരങ്ങള്‍ നല്‍കുകയും ടാറ്റ പവര്‍ 'ഇസെഡ് ചാര്‍ജ്' ഇവി ചാര്‍ജിംഗ് ശൃംഖലയുടെ ഭാഗമായി രാജ്യത്തുടനീളം 200+ ചാര്‍ജിംഗ് പോയിന്റുകള്‍ സ്ഥാപിക്കുകയും ചെയ്തു. ജാഗ്വാര്‍ ഐ-പേസിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ www.jaguar.in എന്ന വെബ് സൈറ്റില്‍ നിന്നും ലഭിക്കും.


Next Story

Related Stories